ഭാര്യാ ഭർത്താക്കന്മാരെന്ന് പറഞ്ഞ് സജിയും റോസ്‌ലിനും എത്തി; ഇരുവരും വലിയ വിശ്വാസികൾ : ജൂണിൽ താമസത്തിനെത്തിയ റോസ്‌ലിനെ 3 ആഴ്ച കഴിഞ്ഞ് കാണാതായി:- മരണ വാർത്തയിൽ മനഃപ്രയാസം:- റോസ്‌ലിന്‍ താമസിച്ച വാടക വീടിന്റെ ഉടമസ്ഥ പറയുന്നു...

നരബലി കുരുതിയിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളായ റോസ്‌ലിന്‍ താമസിച്ച വീടിന്റെ ഉടമസ്ഥ രംഗത്ത്. കഴിഞ്ഞ ജൂണിലാണ് തൃശൂർ സ്വദേശി സജീഷെന്ന യുവാവിനൊപ്പം റോസ്‌ലിൻ തന്റെ ഔട്ട്ഹൗസിൽ വാടകയ്ക്ക് താമസത്തിനെത്തിയത്. 3 ആഴ്ച കഴിഞ്ഞ് റോസ്‌ലിനെ കാണാതായെന്ന് ലീല പറയുന്നു. റോസ്‌ലിന്റെ മരണ വാർത്തയിൽ വലിയ മനപ്രയാസം തോന്നുന്നെന്നും പൊലീസിൽ വിവരം പറയണമെന്നും സജി തന്നോട് പറഞ്ഞിരുന്നതായി ലീല പറഞ്ഞു.
‘ഭാര്യാ ഭർത്താക്കന്മാരെന്ന് പറഞ്ഞാണ് സജിയും റോസ്‌ലിനും എത്തിയത്. ഇരുവരും തമ്മിൽ പ്രായവ്യത്യാസമുണ്ട്. ഇരുവരും വലിയ വിശ്വാസികളായിരുന്നു. എല്ലാ ഞായറാഴ്ചകളിലും ഇടപ്പള്ളി പള്ളിയിൽ പോകും. സജി അതിരാവിലെ ജോലിയ്ക്ക് പോയാൽ രാത്രി 7 മണിയാകും തിരിച്ചെത്താൻ. അതുകൊണ്ട് സജിയെ അധികം ഞാൻ കാണാറില്ല. റോസ്‌ലിനെ കാണാതായ വിവരം പറഞ്ഞപ്പോൾ പൊലീസിൽ പരാതി നൽകാൻ പറഞ്ഞു. കഴിഞ്ഞ ദിവസം തനിക്ക് വലിയ മനപ്രയാസമുണ്ടെന്ന് പറഞ്ഞിരുന്നതായി ലീല പറയുന്നു.
ഓഗസ്റ്റ് 6 മുതലാണ് റോസ്‌ലിനെ കാണാതായത്. ഓഗസ്റ്റ് 15ന് കാലടി പൊലീസിൽ പരാതി നൽകി. എന്നാൽ മൂന്നാഴ്ച മുമ്പാണ് പൊലീസ് അന്വേഷണത്തിന് ഔട്ട്ഹൗസിലേക്ക് എത്തിയത്. റോസ്‌ലിനെ കൂടാതെ കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മത്തെയും (57) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പത്മത്തിന്റെ മകൻ സെൽവന്റെ പരാതിയിലുള്ള അന്വേഷണത്തിലാണ് നരബലിയുടെ ചുരുളഴിഞ്ഞത്.
https://www.facebook.com/Malayalivartha




















