സംസ്ഥാനത്ത് കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടെന്ന സംശയത്തിൽ പൊലീസ്...! നരബലിക്കായി സ്ത്രീകളെ തട്ടിക്കൊണ്ടുപോയത് വ്യക്തമായ ആസൂത്രണത്തിനൊടുവിൽ, ഓരോ നീക്കവും അണുവിട വ്യതിചലിക്കാതിരിക്കാന്‍ മുഹമ്മദ് ഷാഫി പ്രത്യേകം ശ്രദ്ധിച്ചു, ഷാഫി ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്തെന്ന് വിശ്വസിക്കാതെ പൊലീസ്...!

പത്തനംതിട്ടയിൽ രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലിക്ക് ഇരകളാക്കിയ സംഭവത്തിൽ പൊലീസ് ചില സംശയങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്.നരബലിക്കായി സ്ത്രീകളെ തട്ടിക്കൊണ്ടുപോയത് വ്യക്തമായ ആസൂത്രണത്തിനൊടുവിലാണ്. ഓരോ നീക്കവും അണുവിട വ്യതിചലിക്കാതിരിക്കാന്‍ മുഹമ്മദ് ഷാഫി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ഇതെല്ലാം ഷാഫി ഒറ്റയ്ക്ക് ചെയ്തതാണെന്ന് പൊലീസ് വിശ്വസിക്കുന്നില്ല.
മറ്റുചിലരുടെയും സഹായം കിട്ടിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. രണ്ടുമാസം മുമ്പാണ് സ്ത്രീകളെ കാണാതായത് സംബന്ധിച്ച് വിവരം പൊലീസിന് ലഭിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ലായിരുന്നു. ഇതിനിടെയാണ് ഷാഫി എന്നയാള്‍ തിരുവല്ലയിലേക്ക് പോകാമോ എന്ന് ചോദിച്ച് തങ്ങളില്‍ ചിലരെ സമീപിച്ചിരുന്നതായി ലോട്ടറി വില്പനക്കാരായ ചില സ്ത്രീകള്‍ പാെലീസിനെ അറിയിച്ചത്.
ഇതിനിടെ ഒരു സ്ത്രീ ഇയാള്‍ക്കൊപ്പം പോയി എന്ന വിവരവും ലഭിച്ചു. ഷാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ അരുംകൊലയുടെ വിവരങ്ങള്‍ അയാള്‍ തുറന്നുപറയുകയായിരുന്നു.ഷാഫി സ്ത്രീകളെ തട്ടിക്കൊണ്ടുപോയ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പത്മയെയും,ലൈലയെയും കട്ടിലിൽ കെട്ടിയിട്ടായിരുന്നു ആദ്യം ലൈല തലയറുത്തത്. മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. തുടർന്ന് വൈദ്യൻ ഭഗൽ സിംഗിന്റെ മുന്നിൽ വച്ച് ഭാര്യ ലൈലയെ ഏജന്റ് മുഹമ്മദ് ഷാഫി പീഡനത്തിനിരയാക്കി. പരമ്പരാഗത തിരുമ്മൻ ചികിത്സകനും സജീവ സിപിഎം പ്രവർത്തകനുമാണ് ഭഗൽ സിംഗ്. ഇലന്തൂരെന്ന മലയോര പ്രദേശത്തെ ഭഗവൽ സിംഗിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുന്ന സ്ഥലത്ത് തന്നെ കാവുണ്ട്. വീടും പരിസരവും കാട് പിടിച്ച് കിടക്കുന്ന നിലയിലാണ്.
പരമ്പരാഗത തിരുമ്മൽ വൈദ്യൻ വാസു വൈദ്യന്റെ മകനാണ് ഭഗവല്‍ സിംഗ്. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പണിത് നൽകിയ കെട്ടിടത്തിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. തിരുമ്മൽ ചികിത്സക്ക് വേണ്ടി ആളുകൾ ഇയാളെ തേടി നിരന്തരം എത്താറുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ആദ്യഭാര്യയില്‍ നിന്നും ഇയാള്‍ പതിനഞ്ച് വര്‍ഷം മുമ്പാണ് വിവാഹമോചനം നേടിയത്. ഇപ്പോള്‍ ഭഗവൽ സിംഗിന്റെ കൂടെയുള്ള ലൈല ഇലന്തൂരിൽ തന്നെ ഉള്ള സ്ത്രീയാണ്. ആദ്യ വിവാഹത്തിൽ ഒരു മകനും മകളുമുണ്ട്. രണ്ട് പേരും വിദേശത്താണ്.
ഹൈക്കു കവിതകളെഴുതുന്ന ഇയാള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. കവിതാ ശിൽപശാല ഒക്കെ നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ ആഭിചാര ക്രിയകളും പൂജകളും ഒക്കെ നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഒരു ദിവസം രാത്രി മുഴുവൻ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിലടക്കം നിരന്തരം മുറിവേൽപ്പിച്ചിട്ടുണ്ട്.
എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് തിരുവല്ലയില്‍ ബലിനല്‍കിയത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha




















