മൃതദേഹ ഭാഗങ്ങള്‍ കുഴിച്ചിട്ടിരുന്നത് വളരെ ആഴത്തില്‍ കുഴിയെടുത്ത്, ശരീരം കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിൽ ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തി, പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് കാണാതായ പത്മത്തിന്റെ മൃതദേഹമെന്ന് സൂചന, ശരീരഭാഗങ്ങൾ മറ്റിടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ടോയെന്നും പരിശോധിക്കും...!

കൊച്ചിയിൽ നിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയ കേസില്‍ പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് കാണാതായ പത്മത്തിന്റെ മൃതദേഹമെന്ന് സൂചന. ശരീരം കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിലാണ് ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. വളരെ ആഴത്തില്‍ കുഴിയെടുത്താണ് മൃതദേഹ ഭാഗങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത്.
ഡിഎന്‍എ പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ശരീരാവശിഷ്ടങ്ങള്‍ പത്മത്തിന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. ഇതുപോലെ തന്നെ ശരീരഭാഗങ്ങൾ മറ്റിടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട് .കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് കൊച്ചി ഡിസിപി പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങള്‍ പുറത്തുവരാന്‍ കാരണമായത്.
കൊല്ലപ്പെട്ട റോസ്‌ലിയുടെ മൃതദേഹവും ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ തന്നെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്നാണ് വിവരം. കുഴിച്ചിട്ടതായി പ്രതികള്‍ പറഞ്ഞ സ്ഥലത്ത് പരിശോധന തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.
https://www.facebook.com/Malayalivartha




















