കൊടുംക്രൂരത... ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും... പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുക, മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊടും ക്രിമിനലെന്ന് പോലീസ്

കൊടുംക്രൂരത... ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും... പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുക. പത്തനംതിട്ട ഇലന്തൂരിലെ നരബലി കൊലപാതക കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊടും ക്രിമിനലെന്ന് പോലീസ്.
പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിട്ടുണ്ടായിരുന്നു. കടവന്ത്രയില്‍ താമസിക്കുന്ന പത്മം, തൃശൂര്‍ സ്വദേശി റോസിലി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനത്തിലുള്ളത്. ഇരുവരുടെയും മൃതദേഹം ഡിഎന്‍എ പരിശോധനടക്കം പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക.
ഈ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്.കോലഞ്ചേരിയില്‍ 75കാരിയെ പീഡിപ്പിച്ച കേസിലും ഷാഫി പിടിയിലായിരുന്നു.
എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടാനിരിക്കുകയാണ് ഇയാള്‍. പുത്തന്‍കുരിശ്ശിലെ ഒരു സ്വകാര്യ കമ്പനിയില്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുമ്പോള്‍ 2020 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ള 60-കാരിയുമായി ഷാഫിക്ക് ബന്ധമുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍ . ഒരിക്കല്‍ മദ്യപിച്ച് ഈ സ്ത്രീയുടെ വീട്ടില്‍ നില്‍ക്കുമ്പോള്‍ വഴിയിലൂടെ നടന്നുപോയ 75-കാരിയെയാണ് ആക്രമിച്ചത്.
താനുമായി അടുപ്പമുള്ള സ്ത്രീയുടെ സഹായത്തോടെ ഇവരെ വീട്ടിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷം തന്റെ അടുപ്പക്കാരിയുടെ മുന്നില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ കയ്യില്‍ കരുതാറുള്ള കത്തി ഉപയോഗിച്ച്75കാരിയെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അവിടെനിന്ന് പോയി. ഈ കേസില്‍ ഷാഫിയെ പുത്തന്‍കുരിശ്ശ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 2021 ഫെബ്രുവരിയില്‍ കേസില്‍ ജാമ്യത്തിലിറങ്ങി.
പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിന്നിരുന്നതിനാല്‍ ഇയാള്‍ പിന്നീട് അവിടേക്ക് പോയില്ല. ഈ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഇപ്പോള്‍ കേരളത്തെ ഞെട്ടിക്കുന്ന മറ്റൊരു കേസില്‍ ഇയാള്‍ പിടിയിലായത്.
https://www.facebook.com/Malayalivartha






















