ഹൈകുവിന്റെ ലീലാ വിലാസം... പത്തനംതിട്ടയില്‍ രണ്ട് യുവതികളെ കഴുത്തറുത്ത് കഷണങ്ങളാക്കി കുഴിച്ചു മൂടിയ സംഭവത്തില്‍ ചുരുളഴിയുന്നു; യുവതികളെ കൊന്നത് വെറും ഒന്നരലക്ഷം കൂലിയ്ക്ക്; മുന്‍കൂറായി ഏജന്റ് ഷാഫി വാങ്ങിയത് 15000; വ്യാജ പ്രൊഫൈല്‍ ശ്രീ ദേവി കുടുക്കിയത് ഇനിയും കൂടുതല്‍ പേരെ

പത്തനംതിട്ടയില്‍ രണ്ട് യുവതികളെ കഴുത്തറുത്ത് കഷണങ്ങളാക്കി കുഴിച്ചു മൂടിയ സംഭവം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എന്തിനാണ് ഷാഫി പാവപ്പെട്ട യുവതികളെ കൊലയ്ക്ക് കൊടുത്തതെന്നാണ് മനസിലാകാത്തത്.
ലൈലയുമായുള്ള ലൈംഗിക ബന്ധമാണ് കാര്യങ്ങള്‍ എളുപ്പത്തിലാക്കിയത്. രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ സാമ്പത്തിക ഇടപാടും നടന്നു. നരബലിക്ക് കൂലിയായി തീരുമാനിച്ചത് ഒന്നരലക്ഷം രൂപ. കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപയാണ്. 15,000 രൂപ മുഹമ്മദ് ഷാഫി മുന്‍കൂര്‍ വാങ്ങി.
സിദ്ധന്‍ എന്ന് പരിചയപ്പെടുത്തിയതിനാല്‍ കൂടുതല്‍ തുക ആവശ്യപ്പെടാന്‍ സാധിച്ചില്ലെന്ന് മുഹമ്മദ് ഷാഫി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം റോസിലിയെ എത്തിച്ചത് എത്ര രൂപ വാങ്ങിയാണെന്നു ഷാഫി വ്യക്തമാക്കിയില്ല. ശ്രീദേവി എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണില്‍ ആണെന്നും വൈദ്യന്‍ എന്ന് പ്രൊഫൈലില്‍ രേഖപ്പെടുത്തിയെന്നും മുഹമ്മദ് ഷാഫി മൊഴി നല്‍കി. ഇങ്ങനെയാണ് ഭഗവല്‍ സിങ്ങിനെ പരിചയപ്പെട്ടത്.
അടുപ്പം സ്ഥാപിച്ചതിനു ശേഷം ശ്രീദേവി എന്ന പ്രൊഫൈല്‍ നീക്കം ചെയ്തുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. ശ്രീദേവി എന്ന പ്രൊഫൈല്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട് മുഹമ്മദ് ഷാഫിക്കെതിരെ ഇതുവരെ കണ്ടെത്തിയത് 8 കേസുകള്‍ ആണ്. ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷനില്‍ ഉള്‍പ്പെടെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുത്തന്‍കുരിശ് പൊലീസ് എടുത്ത ബലാത്സംഗ കേസാണ് ഏക ക്രിമിനല്‍ കേസ്.
കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ഇടനിലക്കാരനായും മുഹമ്മദ് ഷാഫി പ്രവര്‍ത്തിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് സ്ത്രീകളെ നരബലി നല്‍കിയ കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോലഞ്ചേരിയില്‍ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ട് വര്‍ഷം മുമ്പ്, 2020 ആഗസ്റ്റിലായിരുന്നു ക്രൂര പീഡനം നടന്നത്. പ്രതി വൃദ്ധയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഈ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാഫി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. അതിക്രൂരമായി നരബലി നടത്താന്‍ ഉപദേശിച്ച വ്യാജ സിദ്ധന്‍, ഭാര്യയുമായി ചേര്‍ന്ന് കൊലപാതകം നടത്തിയ വൈദ്യന്‍ ഭഗവത് സിങ് സിനിമാ കഥകളെ വെല്ലുന്നതാണ് പത്തനംതിട്ടയിലെ നരബലി. പത്തനംതിട്ടയിലെ ഇലന്തൂരിലാണ് കേരളത്തെ നടുക്കി പത്തനംതിട്ടയില്‍ ഇരട്ട നരബലി നടന്നത്.
സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ട് സ്ത്രീകളെ ബലി നല്‍കിയ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഭഗവല്‍ സിങ്ങിനെയും കൂട്ടുനിന്ന ഭാര്യ ലൈലയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. നരബലിയ്ക്കായി ഇവര്‍ക്ക് ഉപദേശം നല്‍കുകയും സ്ത്രീകളെ എത്തിച്ച് നല്‍കുകയും ചെയ്ത കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദും പിടിയിലായി. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയത്തിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്.
ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവല്‍ സിംഗിന്റെ വീട്ടില്‍വെച്ച് ഇവര്‍ മൂവരും ചേര്‍ന്ന് പൈശാചികമായി കൊലപ്പെടുത്തിയത്. പ്രതികള്‍ മൂന്ന് പേരും പൊലീസിനോട് കുറ്റം സമ്മതിച്ചു. ജൂണിലും സെപ്റ്റംബറിലുമായി ഭഗവല്‍ സിംഗിന്റെ വീട്ടില്‍ ആഭിചാരക്രിയ നടത്തി സ്ത്രീകളെ ശരീരത്തില്‍ കത്തി കുത്തിയിറക്കി കൊന്നുവെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നും ആണ് കുറ്റസമ്മതം. റോസ്ലിനെ കാണാനില്ലെന്നുകാട്ടി മകളും പത്മയെ കാണാനില്ലെന്ന് സഹോദരിയും നല്‍കിയ പരാതികളില്‍ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നടുന്നുന്ന നരബലിയുടെ രഹസ്യം ചുരുളഴിഞ്ഞത്. പ്രതികള്‍ മൂന്നു പേരും കുറ്റം സമ്മതിച്ചു.
"
https://www.facebook.com/Malayalivartha






















