എഴുകോൺ റെയിൽവേ സ്റ്റേഷനോട് അവഗണന ; മുന്നിട്ടിറങ്ങി എഴുകോൺ റയിൽവേ സ്റ്റേഷൻ സംരക്ഷണ ഫോറം

എഴുകോൺ റെയിൽവേ സ്റ്റേഷനോട് മധുര ഡിവിഷൻ കാണിക്കുന്ന അവഗണനയുടെ ഫലമായി പല ട്രെയിനുകളുടെയും സ്റ്റോപ്പ് എഴുകോൺ ഇല്ലതെക്കിയിരിക്കുന്നു എന്ന ആരോപണം ഉയരുന്നു. എഴുകോൺ സ്റ്റേഷനെ ഹാൾട്ട് സ്റ്റേഷൻ ആക്കി മറ്റുവാനുള്ള നീക്കത്തിലാണ് റയിൽവേ അധികൃതർ എന്നും പറയുന്നു.
വരുമാനം കുറയുന്നു എന്ന കാരണമാണ് ഹാൾട്ട് ആക്കി മാറ്റുന്നതിനുള്ള നീക്കത്തിന് പിന്നിൽ. എന്നാൽ വണ്ടികൾക്ക് സ്റ്റോപ്പ് ഇല്ലാതെ എങ്ങനെ വരുമാനം ഉണ്ടാകും എന്നാണ് റയിൽവേ സ്റ്റേഷൻ സംരക്ഷണ ഫോറം ചോദിക്കുന്നത് . കോവിഡിന് മുമ്പ് സ്റ്റോപ്പ് ഉണ്ടായിരുന്ന പല ട്രെയിനുകൾക്കും ഇപ്പോൾ ഇവിടെ നിർത്താറില്ല . കോട്ടയം എറണാകുളം ഭാഗത്തേക്ക് ഡെയിലി യാത്രക്കാർക്കും കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള അതിരാവിലെയുള്ള യാത്രക്കാർക്കും ഉപകാരപ്രദമായിരുന്ന പാലരുവി (16791/92) എക്സ്പ്രെസ്സുകൾ പോലെയുള്ള ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചാൽ വരുമാനം വർധിക്കും എന്ന് റയിൽവേ സ്റ്റേഷൻ സംരക്ഷണ ഫോറം ചൂണ്ടിക്കാട്ടുന്നു.
അമ്പതോളം യാത്രക്കാർ എഴുകോണിൽ നിന്നും പാലരുവിക്ക് ഉണ്ടായിരുന്നു.. കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ചീരങ്കാവ് ഇ.എസ്.ഐയിലെ അടക്കം നൂറുകണക്കിന് തമിഴ്നാട് സ്വദേശികൾ ഈ ട്രെയിൻ ഉപകാരപ്പെടുത്തിയിരുന്നു. തിരുനൽവേലിയിലെ അരവിന്ദ് കണ്ണാശുപത്രിയിൽ പോകുന്ന നിരവധി രോഗികളുടെയും കൂട്ടിരിപ്പുകാരുടേയും കൂടി ആശ്രയമായിരുന്നു ഈ ട്രെയിൻ.ഇന്ന് ഈ വണ്ടിയിൽ യാത്രചെയ്യുന്നതിനു വേണ്ടി 250 രൂപ ആട്ടോ ചാർജ് നൽകി കൊട്ടാരക്കരയിൽ പോയി കയറേണ്ട അവസ്ഥ ആണ്.
മധുര ഡിവിഷന്റെ കീഴിലുള്ള സ്റ്റോപ്പുകൾ മാത്രമാണ് ഈ വണ്ടിക്ക് പുനസ്ഥാപിക്കുവാനുള്ളത്.. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള എല്ലാ സ്റ്റോപ്പുകളും പുനസ്ഥാപിച്ചു. കിളികൊല്ലൂർ, പെരിനാട്, മൺറോത്തുരുത്, ശാസ്താംകൊട്ട, എന്നിവടങ്ങളിലെല്ലാം പാലരുവിക് സ്റ്റോപേജ് പുനസ്ഥാപിച്ചു. ഹാൾട് സ്റ്റേഷൻ ആയ മൺറോത്തുരുത്തിൽ പോലും സ്റ്റോപ്പ് ഉള്ള പാലരുവി എക്സ്പ്രസ്സ് എന്തുകൊണ്ടാണ് മധുര ഡിവിഷന് കീഴിലുള്ള ഫ്ലാഗ് സ്റ്റേഷനുകളായ എഴുകോൺ, കുണ്ടറ സ്റ്റേഷനുകളിൽ മാത്രമാണ് നിർത്താതെ പോകുന്നത്.
ജനദ്രോഹപരമായ തീരുമാനങ്ങളിൽ നിന്ന് പിന്മാറി എഴുകോൺ റയിൽവേ സ്റ്റേഷനിൽ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ വരുമാനം വർധിക്കും എന്നും എഴുകോൺ റയിൽവേ സ്റ്റേഷൻ സംരക്ഷണ ഫോറം ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha






















