സങ്കടം അടക്കാനാവാതെ നിലവിളിച്ച് .... കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായില്‍ ബഹുനിലക്കെട്ടിടത്തില്‍ നിന്നു വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

സങ്കടം അടക്കാനാവാതെ നിലവിളിച്ച് .... കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായില്‍ ബഹുനിലക്കെട്ടിടത്തില്‍ നിന്നു വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലുകൃഷ്ണന്‍ (30) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ദുബായില്‍ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറാണ് ബിലുകൃഷ്ണന്‍. സുഹൃത്തായ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നു ഇരുവരും താഴെ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിലുകൃഷ്ണന്‍ തത്ക്ഷണം മരണമടഞ്ഞു. സുഹൃത്ത് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
റിട്ട. എസ്.ഐ. പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ് ബിലുകൃഷ്ണന്‍. നാലുമാസംമുമ്പ് അന്തരിച്ച അച്ഛന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ബിലുകൃഷ്ണന്‍ അവസാനം നാട്ടിലെത്തിയത്. ഒരുവര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ: ലക്ഷ്മി. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും.
"
https://www.facebook.com/Malayalivartha






















