സഹോദരിയെ കാണാനില്ലെന്നു കാണിച്ച് പത്മയുടെ സഹോദരി പരാതി നല്‍കിയത് അന്വേഷിക്കവേയാണ് കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതകം പുറത്തായത്.... സിസിടിവി പരിശോധനയില്‍ ഷാഫിയുടെ വെള്ളനിറത്തിലുള്ള വാന്‍ പോലീസിന്റെ കണ്ണില്‍പ്പെട്ടു, അതില്‍ പത്മ കയറുന്ന ദൃശ്യങ്ങള്‍... സംഭവമിങ്ങനെ....

സഹോദരിയെ കാണാനില്ലെന്നുകാണിച്ച് പത്മയുടെ സഹോദരി പരാതി നല്‍കിയത് അന്വേഷിക്കവേയാണ് കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതകം പുറത്തായത്.... സിസിടിവി പരിശോധനയില്‍ ഷാഫിയുടെ വെള്ളനിറത്തിലുള്ള വാന്‍ പോലീസിന്റെ കണ്ണില്‍പ്പെട്ടു, അതില്‍ പത്മ കയറുന്ന ദൃശ്യങ്ങള്‍... സംഭവമിങ്ങനെ....
സഹോദരിയെ കാണാനില്ലെന്നുകാണിച്ച് പത്മയുടെ സഹോദരി പളനിയമ്മ ഇക്കഴിഞ്ഞ 27-നായിരുന്നു കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത്. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആദ്യം പരിശോധിച്ചത് പത്മയുടെ ഫോണിലേക്കുവന്ന കോളുകളെക്കുറിച്ചായിരുന്നു. ഇതില്‍നിന്നാണ് ഷാഫിയിലേക്ക് അന്വേഷണമെത്തിയത്.
ഷാഫി ഇവരെ തുടരെ വിളിച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഷാഫിയെ കണ്ടെത്തി ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഷാഫിക്ക് കേസുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ അന്വേഷണം മറ്റുവഴികളിലേക്ക് തിരിഞ്ഞു. കൂടുതല്‍ തെളിവുശേഖരിക്കാനുള്ള നീക്കമായിരുന്നു പോലീസിന്റേത്. പത്മ ലോട്ടറി വില്‍പ്പനയ്ക്കിറങ്ങുന്ന നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. കേന്ദ്രീകരിച്ചായി അടുത്ത അന്വേഷണം.
ഇവിടെനിന്നാണ് ഷാഫിയുടെ വെള്ളനിറത്തിലുള്ള വാന്‍ പോലീസിന്റെ കണ്ണില്‍പ്പെടുന്നതും ഈ വാനിലേക്ക് ഷാഫിക്കൊപ്പം പത്മ കയറുന്ന ദൃശ്യങ്ങള്‍ കിട്ടി. തുടര്‍ന്ന് ഷാഫിയുടെ ഫോണ്‍ നിരീക്ഷിച്ചപ്പോള്‍ പത്തനംതിട്ടയിലെ ഭഗവല്‍ സിങ്ങുമായി സംസാരിച്ചതിന്റെ വിവരവും ലഭ്യമായി.
ഷാഫിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞുപോയ പോലീസ് തിരുവല്ലയിലെത്തി. ഷാഫിയെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകവിവരം ഇയാള്‍ പോലീസിനോടു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭഗവല്‍സിങ്ങിനെയും ഭാര്യയെയും ചോദ്യം ചെയ്തു. തുടര്‍ന്ന് മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഇതില്‍നിന്നാണ് രണ്ട് കൊലപാതകങ്ങള്‍ നടത്തിയതായുള്ള കുറ്റസമ്മതമുണ്ടായത്.
അതേസമയം റോസ്‌ലിയെ കാണാതായിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് മുഹമ്മദ് ഷാഫി അടുത്ത ഇരയെ തേടിയത്. സമ്പത്തിക നേട്ടമായിരുന്നു ഇയാളുടെ ലക്ഷ്യം. അതേസമയം വീട്ടില്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാവുകയായിരുന്നു ഭഗവല്‍ സിങ്ങിന്റെ ഉദ്ദേശ്യം.ഒരു പൂജകൂടി വേണ്ടി വരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞു നില്‍ക്കുകയാണെന്നും ഷാഫി പറഞ്ഞത് ഭഗവല്‍സിങ് വിശ്വസിച്ചു. പ്രതി കൂടുതല്‍ കൊലപാതകങ്ങള്‍ ഇത്തരത്തില്‍ നടത്തിയിട്ടുണ്ടോ എന്നും പ്രതികളെ മറ്റാരെങ്കിലും സഹായിച്ചോയെന്നും പരിശോധിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha






















