കേരളം ലഹരിയിൽ; സുഹൃത്തിന് വേണ്ടി എല്‍എസ്‍ഡി മയക്കുമരുന്ന് കൊറിയറില്‍ അയച്ച യുവാവ് പിടിയിൽകേരളം ലഹരിയിൽ; സുഹൃത്തിന് വേണ്ടി എല്‍എസ്‍ഡി മയക്കുമരുന്ന് കൊറിയറില്‍ അയച്ച യുവാവ് പിടിയിൽ

സംസ്ഥാനത്ത് മാരക മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നു. മാരക മയക്കുമരുന്നായ എല്‍എസ്‍ഡി കൊറിയറില്‍ അയച്ച യുവാവ് പിടിയിൽ. തന്റെ സുഹൃത്തിന് വേണ്ടി എല്‍എസ്‍ഡി മയക്കുമരുന്ന് കൊറിയറില്‍ അയച്ച യുവാവാവാണ് പോലീസിന്റെ പിടിയിലായത്.
സംഭവത്തിൽ ആലുവ മുപ്പത്തടം സ്വദേശിയെയാണ് ആലുവ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ കടുങ്ങല്ലൂരിലുള്ള ഒരു കൊറിയര്‍ സ്ഥാപനം വഴി ഒഡീഷയിലുള്ള സുഹൃത്തിന് വേണ്ടിയാണ് 10 മില്ലി എല്‍എസ്‍ഡി സ്‌റ്റാമ്പ് യുവാവ് അയച്ചത്.
മാത്രമല്ല കൊറിയര്‍ കമ്പനിയുടെ ആസ്ഥാനത്തുവച്ച് സ്കാന്‍ ചെയ്തപ്പോള്‍ സംശയം തോന്നുകയായിരുന്നു. ഇതേ തുടർന്ന്, ഇത് തിരിച്ചയക്കുകയായിരുന്നു. ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു. അറസ്റ്റിലയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha






















