പണി പാളി... ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാനായി ഭര്‍ത്താവൊരുക്കിയ കെണിയില്‍പ്പെട്ട് ഭാര്യാ മാതാവിന് ദാരുണാന്ത്യം... പ്രതിയ്ക്കായി തെരച്ചില്‍ തുടരുന്നു

പണി പാളി... ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാനായി ഭര്‍ത്താവൊരുക്കിയ കെണിയില്‍പ്പെട്ട് ഭാര്യാമാതാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ സൈഖേദ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
ഭാര്യയെ അപായപ്പെടുത്താനായി പ്രതി ഇരുമ്പുവാതിലില്‍ വൈദ്യുതി കടത്തിവിടുകയായിരുന്നു. ഇതറിയാതെ വന്ന 55-കാരിയായ അമ്മ വാതിലില്‍ പിടിക്കുകയും വൈദ്യുതാഘാതമേറ്റ് മരിക്കുകയുമായിരുന്നെന്നു പോലീസ് .
സ്ഥിരം മദ്യപിച്ചുവരുന്ന പ്രതി ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും കലഹമുണ്ടായി. തുടര്‍ന്ന് ഭാര്യ പിണങ്ങി അമ്മയുടെ വീട്ടിലേക്കു പോയി. രോഷാകുലനായ പ്രതി ഭാര്യയുടെ വീട്ടില്‍പോയി അവരെ കൊല്ലാന്‍ കെണിയൊരുക്കുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് .
https://www.facebook.com/Malayalivartha






















