കോട്ടയം കാണക്കാരിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി; വെട്ടിയത് രണ്ടു കയ്യിലും; ഒരു കയ്യിലെ വിരലുകൾ അറ്റു പോയി:- മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടസം പിടക്കാനെത്തിയ മകൾക്കെതിരെയും ആക്രമണം; ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ - പ്രതി കസ്റ്റഡിയിൽ

കാണക്കാരിയിൽ ഭർത്താവിന്റെ ക്രൂരത ഭാര്യയോട്. കുടുംബ വഴക്കിനെ തുടർന്നാണ് കോട്ടയം ഏറ്റുമാനൂർ കാണക്കാരിയിൽ ഭർത്താവ് ഭാര്യയുടെ കൈ വെട്ടിയത്. രണ്ടു കയ്യിലും വെട്ടേൽക്കുകയും, വിരലുകൾ അറ്റു പോകുകയും ചെയ്ത കാണക്കാരി സ്വദേശി മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് പ്രദീപിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കോട്ടയം ഏറ്റുമാനൂർ കാണക്കാരിയിലായിരുന്നു സംഭവങ്ങൾ. കുടുംബവഴക്ക് ഉണ്ടായതിന്റെ ദേഷ്യത്തിലാണ് ഭർത്താവ് കത്തിയെടുത്ത് ഭാര്യയെ വെട്ടിയെന്നു സൂചന.
മദ്യപിച്ച് ഭാര്യയുമായി പ്രദീപ് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ഇന്ന് രാവിലെയും സമാനമായി വഴക്ക് നടന്നതായും നാട്ടുകാര്‍ പറയുന്നു. മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടസം പിടക്കാനെത്തിയ മകളെയും പ്രദീപ് ആക്രമിച്ചു.
സംഭവത്തിന് പിന്നാലെ വാഹനം എടുത്ത് സ്ഥലത്ത് നിന്ന് പ്രദീപ് കടന്നുകളയുകയായിരുന്നു. നാട്ടുകാരാണ് മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























