കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ മറിഞ്ഞ ലോറി നീക്കി : മണിക്കൂറുകൾ നീണ്ട പരിശ്രത്തിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചു

കൊട്ടിയൂർ – മാനന്തവാടി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു.കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ വൈദ്യുതി ലൈനിന് മുകളിൽ ലോറി മറിഞ്ഞ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് നിലച്ച ഗതാഗതമാണ് പുന:സ്ഥാപിച്ചത്. പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് 10 മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അതേസമയം ഇന്ന് രാവിലെ 7.40 ഓടെയായിരുന്നു അപകടം നടന്നത്. പാൽചുരം-ബോയ്‌സ് ടൗൺ റോഡിൽ പാൽച്ചുരം ചുരത്തിൽ ആശ്രമം ജങ്ഷന് സമീപമാണ് സംഭവം നടന്നത്. അപകടത്തിൽ തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. മാത്രമല്ല അപകടത്തെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു.
മാത്രമല്ല വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. തലകീഴായി മറിഞ്ഞ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നിരുന്നു. മുന്നിലെ ടയറുകൾ വാഹനത്തിൽ നിന്ന് വേർപ്പെട്ട നിലയിലാണ് ഉള്ളത്. കൂടാതെ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ സഹായി പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
https://www.facebook.com/Malayalivartha

























