Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇടത്തോട്ട് ചായുമോന്ന് പേടി... കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അപ്രമാദിത്തം കാരണം ലീഗിലെ അതൃപ്തര്‍ പുതിയ വഴി തേടി; മുഈനലി തങ്ങള്‍ ചെയര്‍മാനായ പുതിയ കൂട്ടായ്മക്ക് രൂപം നല്‍കി; പാണക്കാട് ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ ബദലാകുമോന്ന് പേടി

19 OCTOBER 2022 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മുസ്ലീം ലീഗിന് ഒരു മറുവാക്ക് ഇല്ലായിരുന്നു. എതിര്‍ ശബ്ദങ്ങളെ തീര്‍ത്തും അവഗണിക്കുന്നതായിരുന്നു രീതി. ഇപ്പോഴിതാ മുസ്ലീം ലീഗില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. മുസ്‌ലിം ലീഗിലെ അതൃപ്തര്‍ ചേര്‍ന്ന് പുതിയ കൂട്ടായ്മക്ക് രൂപം നല്‍കി. പാണക്കാട് ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ എന്നു പേരിട്ട കൂട്ടായ്മയുടെ പ്രഥമയോഗം കോഴിക്കോട്ട് ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു.

കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. ഹൈദരലി തങ്ങളുടെ മകനും യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങളാണ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍. ലീഗില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയാണ് ജനറല്‍ കണ്‍വീനര്‍.

മികച്ച സാമൂഹിക പ്രവര്‍ത്തകക്കുള്ള ഫൗണ്ടേഷന്റെ പ്രഥമ ഹൈദരലി തങ്ങള്‍ ദേശീയ പുരസ്‌കാരം ദയാബായിക്ക് നല്‍കാന്‍ യോഗം തീരുമാനിച്ചു. മുസ്‌ലിം ലീഗിലും എം.എസ്.എഫിലും അച്ചടക്ക നടപടിക്ക് വിധേയരായവരും ഔദ്യോഗിക നേതൃത്വത്തിന്റെ നടപടികളില്‍ നീരസമുള്ളവരുമായ വിവിധ ജില്ലകളില്‍നിന്നുള്ള ലീഗ് ഭാരവാഹികളും പ്രവര്‍ത്തകരുമാണ് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തത്.

എം.എസ്.എഫ് മുന്‍ നേതാക്കളായ ലത്തീഫ് തുറയൂര്‍, പി.പി. ഷൈജല്‍, എ.പി. അബ്ദുസ്സമദ് തുടങ്ങിയവരുമുണ്ടായിരുന്നു. ഇത് വിമതരുടെ യോഗമല്ലെന്നും ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണ നിലനിര്‍ത്താന്‍ രൂപവത്കരിക്കുന്ന കൂട്ടായ്മയാണെന്നും നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫൗണ്ടേഷന്റെ ജില്ല ചാപ്റ്ററുകള്‍ ഉടന്‍ നിലവില്‍വരും. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനവും പദ്ധതിയിലുണ്ടെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

ഫൗണ്ടേഷന്റെ മറ്റു ഭാരവാഹികള്‍ ഇവരാണ്. അബ്ദുല്‍ ഖാദര്‍ എറണാകുളം, നവാസ് വരവിള കൊല്ലം, പി.എ. കരീം തൃശൂര്‍, എം.യു. ഇബ്രാഹിം (വൈ. ചെയര്‍), അഡ്വ. എസ്. കബീര്‍ ആലപ്പുഴ, എം.ടി. ജബ്ബാര്‍, ലത്തീഫ് തുറയൂര്‍, പി.എം. ഇഖ്ബാല്‍ (കണ്‍.).

അതേസമയം സമൂഹ മാധ്യമങ്ങളില്‍ കരുതലോടെ സജീവമാകാന്‍ പദ്ധതികളുമായി മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി. പുതിയ ആശയങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളില്‍ ഇടപെടുന്നതില്‍ സംഘടനയെ സജീവമാക്കുകയാണ് ലക്ഷ്യം. ഇതിനായി വ്യത്യസ്ത രൂപത്തിലുള്ള പദ്ധതികള്‍ നടപ്പാക്കും. നേരത്തേ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച കോഓഡിനേറ്റര്‍മാരുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുക.

ഇപ്രകാരം ജില്ല മുതല്‍ ശാഖ വരെയുള്ള യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളില്‍ ഒരാള്‍ സമൂഹ മാധ്യമങ്ങളുടെ ചുമതലക്കാരനായിരിക്കും. പഞ്ചായത്ത് തലങ്ങളിലും ഒരു ഭാരവാഹിക്ക് ഇതിന്റെ ചുമതല നല്‍കിയിട്ടുണ്ട്. ശാഖതലത്തിലും ഒരു ഭാരവാഹിക്ക് സമൂഹ മാധ്യമങ്ങളുടെ ചുമതല നല്‍കുന്ന പ്രക്രിയ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ പാലിക്കേണ്ട അച്ചടക്കം, ഉത്തരവാദിത്തം, കരുതല്‍, സ്വഭാവം, ശൈലി എന്നീ കാര്യങ്ങളില്‍ ഇവരെ ബോധവത്കരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് 'ഇ-ടോക്ക്' എന്ന പേരില്‍ സൈബര്‍ മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. ജില്ല യൂത്ത് ലീഗിന്റെ സമൂഹ മാധ്യമ അജണ്ടകളുടെ പ്രഖ്യാപനവും വിവിധ സമൂഹ മാധ്യമ സംവിധാനങ്ങളുടെ ലോഞ്ചിങ്ങും ചടങ്ങില്‍ നടക്കും. മേഖലയിലെ നിരന്തര ഇടപെടലുകളും ചര്‍ച്ചയും സംവാദവും ലക്ഷ്യമിട്ടുള്ള വെബ്‌സീനും യൂട്യൂബ് ചാനലും നവംബറോടെ പ്രവര്‍ത്തനമാരംഭിക്കും.

അതേസമയം കെ.എം. ഷാജി. വിഷയം തണുത്തു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ലീഗ് നേതാവ് കെ.എം. ഷാജി. 'പ്രിയപ്പെട്ട തങ്ങള്‍' എന്ന തലക്കെട്ടോടെയാണ് ഷാജി വിഡിയോ പോസ്റ്റ് ചെയ്തത്. ഷാജി സാദിഖലി ശിഹാബ് തങ്ങളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് തങ്ങള്‍ സംസാരിക്കുന്ന വിഡിയോയാണ് ഷാജി പങ്കുവെച്ചത്. ഷാജി അച്ചടക്കമുള്ളയാളാണെന്നും അദ്ദേഹത്തെ ശാസിച്ചിട്ടില്ലെന്നും സാദിഖലി തങ്ങള്‍ വിഡിയോയില്‍ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (14 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (24 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (31 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (37 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends