യാത്രക്കാര്‍ പെരുവഴിയില്‍? സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി. അടക്കം അഞ്ച് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്

യാത്രക്കാര്‍ പെരുവഴിയില്‍? സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി. അടക്കം അഞ്ച് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്
ഇന്നലെ രാവിലെ മുതല്‍ കൊഴിഞ്ഞാമ്പാറയില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കെ.എസ്.ആര്‍.ടി.സി. ബസിലും മൂന്ന് സ്വകാര്യ ബസിലും വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയത്.യാത്രക്കാര്‍ പെരുവഴിയിലായതായി പരാതി.
തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്നുള്ള തൃശ്ശൂര്‍-കോയമ്പത്തൂര്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ് കോയമ്പത്തൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പോകുന്നതിനിടെയാണ് മോട്ടോര്‍വാഹനവകുപ്പ് പരിശോധിച്ചത്. സ്പീഡ് ഗവര്‍ണറില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫിറ്റ്നസ് റദ്ദാക്കി. പാലക്കാട്ടു നിന്നും പൊള്ളാച്ചിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി.യുടെയും ഫിറ്റ്നസ് റദ്ദാക്കി.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്തതരത്തില്‍ വേറെ ബസ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
അതേസമയം, പാലക്കാട്ടുനിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിട്ട് ബസ് പാലക്കാട് ഡിപ്പോയിലേക്ക് മടങ്ങുകയായിരുന്നു. യാത്രക്കാര്‍ മറ്റു ബസുകളില്‍ കയറിയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോയത്. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ വേഗപ്പൂട്ടില്ലെന്ന് അറിയാമായിരുന്നിട്ടും ബസ് സര്‍വീസ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, തൃശ്ശൂര്‍-കോയമ്പത്തൂര്‍ ബസിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്തിട്ടും യാത്രക്കാരുമായി കൊഴിഞ്ഞാമ്പാറയില്‍നിന്ന് ചിറ്റൂര്‍ഡിപ്പോവരെ സര്‍വീസ് നടത്തിയശേഷമാണ് മറ്റൊരു ബസില്‍ യാത്രക്കാരെ തൃശ്ശൂരിലേക്ക് കയറ്റിവിട്ടത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍തന്നെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥിതിയില്‍ മാറ്റംവേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
"
https://www.facebook.com/Malayalivartha























