കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം അന്തരിച്ചു.... 87 വയസ്സായിരുന്നു, വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം. ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനത്തിന് തുടക്കമിട്ടത് വിളനിലമാണ്.
1992ലാണ് വിളനിലം കേരള വിസിയായി നിയമിതനായത്. 1996 വരെ വിസിയായി സേവനം അനുഷ്ഠിച്ചു.കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. വിളനിലം, ഇന്ത്യയിലും അമേരിക്കയിലുമായി വര്‍ഷങ്ങളോളം അധ്യാപനം നടത്തിയിട്ടുണ്ടായിരുന്നു.
ഗവേഷണപ്രബന്ധത്തിന് 1975 ല്‍ ജെയിംസ് മാര്‍ഖം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എസ്എഫ്ഐ വിളനിലത്തിനെതിരെ സമരപരമ്പര തന്നെ സംഘടിപ്പിച്ചിരുന്നു.
1998-ല്‍, യുജിസി അദ്ദേഹത്തെ കമ്മ്യൂണിക്കേഷനില്‍ പ്രൊഫസര്‍ എമറിറ്റസ് അവാര്‍ഡ് നല്‍കി ആദരിച്ചു. മംഗലാപുരം യൂണിവേഴ്‌സിറ്റി, ധാര്‍വാര്‍ യൂണിവേഴ്‌സിറ്റി, കര്‍ണാടക, എംഎല്‍സി യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം, ഭോപ്പാലിലും ഭുവനേശ്വറിലെ ചകടണഅടട ലും വിസിറ്റിംഗ് പ്രൊഫസറായും ഡോ. വിളനിലം പ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha
























