തെരുവുനായ ആക്രമണം രൂക്ഷം: തിരുവനന്തപുരത്ത് യുവാവിന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്; വലഞ്ഞ് നാട്ടുകാർ

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. പാളയത്ത് എംഎല്‍എ ഹോസ്റ്റലിനു സമീപം യുവാവിനു തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. വലിയതുറ സ്വദേശി ടോണി(22)ക്ക് ആണ് തെരുവുനായയുടെ കടിയേറ്റത്. തെരുവുനായയുടെ ആക്രമണത്തിൽ കാലില്‍ കടിയേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പാളയത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ടോണി. തുടർന്ന് ബസിറങ്ങി നടന്നു വരുന്നതിനിടെ അപ്രതീക്ഷിതമായി പ്രകോപനമൊന്നുമില്ലാതെ തെരുവുനായകള്‍ കൂട്ടത്തോടെ ഓടിയെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.
മാത്രമല്ല നാളുകളായി പാളയം എംഎല്‍എ ഹോസ്റ്റല്‍, കേരള സര്‍വകലാശാല ആസ്ഥാനം, വിജെടി ഹാള്‍ പരിസരങ്ങളിലെ റോഡുകളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. എന്നാൽ ഇവിടുത്തെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കിട്ടുന്നതിനാലാണ് തെരുവുനായ്ക്കള്‍ ഇവിടെ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























