റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം : രക്ഷപെടാൻ ശ്രമിക്കവേ യുവാവ് അറസ്റ്റിൽ

റാന്നിയിൽ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ്വിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കാർത്തികപ്പള്ളി ചേപ്പാട് കാഞ്ഞൂർ ഇടവക്കാട് സ്വദേശിയും റാന്നി ചേത്തക്കലിൽ താമസിക്കുന്നയാളുമായ റോയ് വർഗീസാ(34)ണ് അറസ്റ്റിലായത്.
പ്രതിയെ റാന്നി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഇയാൾ രക്ഷപെടാൻ ശ്രമം നടത്തിയിരുന്നു.
അതേസമയം മൊബൈൽഫോൺ ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച റോയ് വർഗീസിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു സൈബർ സെല്ലിന്റെ സഹായത്തോടെ റാന്നി എസ്എച്ച്ഒ എം.ആർ. സുരേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























