പാറശാല ഷാരോണ്‍ വധക്കേസ്... ഗ്രീഷ്മയെ മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യമെന്ന് ഗ്രീഷമയുടെ അമ്മയും അമ്മാവനും

പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയെ മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യമെന്ന് ഗ്രീഷമയുടെ അമ്മയും അമ്മാവനും. ഗ്രീഷമയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മലകുമാരന്‍ എന്നിവരാണ് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഗ്രീഷ്മയും മരണപ്പെട്ട ഷാരോണും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന കാര്യം അറിയില്ലായിരുന്നു. തങ്ങളെ പ്രതികളാക്കി ഗ്രീഷ്മയെ മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യമെന്നാണ് ജാമ്യ ഹര്‍ജിയിലെ ആരോപണം. ഷാരോണ്‍ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിയുന്നത്. വിഷക്കുപ്പി ഒളിപ്പിച്ച് വെച്ചു എന്നുളളത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ഹര്‍ജിയില്‍ വാദമുന്നയിക്കുന്നുണ്ട്.
അതേസമയം,ഷാരോണ്‍ വധക്കേസില്‍ പൊലീസിന് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്ന് അന്വേഷണച്ചുമതല തമിഴ്‌നാട് പൊലീസിന് കൈമാറാന്‍ തീരുമാനമായിരുന്നു. ഷാരോണിന്റെ മരണത്തിനു കാരണമായ സംഭവം നടന്നത് തമിഴ്‌നാട് രാമവര്‍മന്‍ ചിറയിലായതിനാല്‍ നിയമപ്രകാരം തമിഴ്‌നാട് പൊലീസാണ് അന്വേഷണവും തുടര്‍നടപടികളും സ്വീകരിക്കേണ്ടത്.
ഷാരോണ്‍ കഷായം കുടിച്ചു ചികിത്സയിലായിരിക്കെ ആശുപത്രി അധികൃതരുടെ അറിയിപ്പും ഷാരോണിന്റെ വീട്ടുകാര്‍ പാറശാല പൊലീസില്‍ നല്‍കിയ പരാതിയുമാണ് കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കാന്‍ കാരണമായത്.
പാറശാല പൊലീസ് തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനു രജിസ്റ്റര്‍ ചെയ്ത കേസില്‍ റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാനും ഷാരോണിന്റെ കാമുകി ഗ്രീഷ്മയെയും അമ്മ, അമ്മാവന്‍ എന്നിവരെയും അറസ്റ്റ് ചെയ്യാനും ഇടയാക്കിയത്.
റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയശേഷം കുറ്റപത്ര സമര്‍പ്പണത്തിനായി തമിഴ്‌നാട് പൊലീസിന് കൈമാറാനാണ് നീക്കം. സംസ്ഥാന പൊലീസ് മേധാവി ഇടപെട്ട് തമിഴ്‌നാട് ഡി.ജി.പി മുഖാന്തരമാകും കേസ് കൈമാറുക. ഷാരോണ്‍ വധം തമിഴ്‌നാട്ടില്‍ പുതിയ െ്രെകം നമ്പറില്‍ രജിസ്റ്റര്‍ ചെയ്തശേഷം കളിയിക്കാവിള പൊലീസാകും കുറ്റപത്ര സമര്‍പ്പണവും വിചാരണ നടപടികളും നടത്തുക.
https://www.facebook.com/Malayalivartha


























