മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; അറുപത്തിമൂന്നുകാരിയ്ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഒരു സ്ത്രീയ്ക്ക് ദാരുണാന്ത്യം. മലപ്പുറം പരശുറാംകുന്ന് സ്വദേശി ആയിഷ(63) ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
രാവിലെ റബര്‍തോട്ടത്തില്‍ ജോലിക്ക് പോകുന്ന തൊഴിലാളികളാണ് വീടിനു സമീപം മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം തിരുവിഴാംകുന്ന് കച്ചേരിപറമ്പിൽ കാട്ടാനകളുടെ വിളയാട്ടത്തിൽ വാഴകൃഷി നശിച്ചിരുന്നു. നെല്ലിക്കുന്ന് കരിമ്പിനി പാടശേഖരത്ത് കൃഷിയിറക്കിയ കോട്ടയിൽ മുഹമ്മദിന്റെ 150 ഓളം കുലച്ച വാഴകളാണ് നശിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചു മണിയോടെ എത്തിയ മൂന്ന് കാട്ടാനകളാണ് കൃഷി നാശം വിതച്ചത്. പാട്ടത്തിനെടുത്ത അര ഏക്കർ സ്ഥലത്ത് 300 വാഴകളാണ് വെച്ചിരുന്നതെന്നും കഴിഞ്ഞദിവസം കുരങ്ങുകളും നിരവധി വാഴക്കുലകൾ നശിപ്പിച്ചതായും മുഹമ്മദ് പറഞ്ഞു. മാത്രമാണ് ഇതോടെ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
അതേസമയം, കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതും നാട്ടിൽ ഇറങ്ങുന്നതും പതിവാണ്. കർഷകർക്ക് അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കാൻ വനംവകുപ്പും സർക്കാരും തയ്യാറാകുന്നില്ലെന്ന് കർഷകർ പറയുന്നു. മാത്രമല്ല വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോവുകയായിരുന്ന വിദ്യാർഥികൾ ആനകൾ നെല്ലിക്കുന്ന് റോഡ് കടന്നുപോകുന്നത് കണ്ടതായി പറയുന്നു.
https://www.facebook.com/Malayalivartha



























