മലയാളം അറിയാത്തവര്‍ക്കും ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത കമ്മീഷണര്‍

മലയാളം അറിയാത്തവര്‍ക്കും ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത കമ്മീഷണര്‍. മലയാളം വായിക്കാനറിയാത്ത ഇതര സംസ്ഥാനക്കാര്‍ ലേണേഴ്‌സ് പരീക്ഷയില്‍ വ്യാപകമായി പാസായതോടെയാണ് അന്വേഷണത്തിന് ഉത്തരം നല്‍കിയത്.
കോവിഡ് കാലത്ത് വീട്ടിലിരുന്ന് പരീക്ഷ എഴുതാമെന്ന അവസരമാണ് ദുരുപയോഗം ചെയ്തത് എന്നാണ് കണ്ടെത്തല്‍. നോര്‍ത്ത് പറവൂര്‍ താമസിക്കുന്ന ബംഗാളി ഭാഷ മാത്രം അറിയാവുന്ന ഇതരസംസ്ഥാന തൊഴിലാളിക്കും ലേണേഴ്‌സ് ലൈസന്‍സ് കിട്ടിയിരുന്നു.
ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇത്തരം ക്രമക്കേടിന് കൂട്ടുനിന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപേക്ഷകരില്‍ നിന്നും വന്‍ തുക ഈടാക്കിയാണ് പല സ്‌കൂളുകളും ലേണേഴ്‌സ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഒരേ ഐപി അഡ്രസ്സില്‍ നിന്നും നിരവധി പേര്‍ പരീക്ഷ എഴുതിയെന്നും കണ്ടെത്തി്. ക്രമക്കേട് നടത്തിയവര്‍ക്കെതിരേ പോലീസ് കേസ് ഉണ്ടാകുമെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha


























