ആളുകളെ തള്ളിമാറ്റിക്കൊണ്ട് യുവതിയുടെ ഓട്ടം; വല്ല മാല മോഷ്ടാവിന്റെയും പിന്നാലെയായിരിക്കും യുവതി ഓടുന്നതെന്ന് കരുതി നാട്ടുകാരും പിന്നാലെ പാഞ്ഞു, പോലീസ് പിടികൂടിയപ്പോൾ എല്ലാം പുറത്ത്....

പത്തനംതോട്ടയിൽ ആളുകളെ തള്ളിമാറ്റിക്കൊണ്ട് സെൻട്രൻ ജംഗ്ഷനിലൂടെ യുവതി പാഞ്ഞു. ഇതുകണ്ടപ്പോൾ നാട്ടുകാർ കരുതിയത് വല്ല മാല മോഷ്ടാവിന്റെയും പിന്നാലെയായിരിക്കും യുവതി ഓടുന്നത് എന്നാണ്. അങ്ങനെ യുവതിക്ക് പിന്നാലെ നാട്ടുകാരും പാഞ്ഞു. ഇതുമൂലം പൊലീസ് സ്റ്റേഷൻ - ആഴൂർ റോഡിൽ കുറച്ചുസമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു.
അങ്ങനെ ആളുകളുടെ തിരക്ക് കണ്ട് പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ട്രാഫിക് പൊലീസ് എത്തി യുവതിയോട് കാര്യം തിരക്കിയിരുന്നു. ഒന്നും ഇല്ല എന്നായിരുന്നു യുവതിയുടെ ആദ്യ മറുപടി. ഇതിനുപിന്നാലെ നാട്ടുകാർ കാര്യം തിരക്കിയതോടെ ഇവർ സത്യാവസ്ഥ വെളിപ്പെടുത്താൻ നിർബന്ധിതയാവുകയായിരുന്നു.
അതേസമയം പത്തനംതിട്ടയിൽ ഭർത്താവിനൊപ്പം ബൈക്കിൽ എത്തിയതായിരുന്നു യുവതി. ഇതിനിടയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതേതുടർന്ന് ഭാര്യയെ വഴിയിലിറക്കി വിട്ട് യുവാവ് പോയി. ഭർത്താവ് പോയ വഴിയെ പോയ യുവതിയെയാണ് നാട്ടുകാർ പിന്തുടർന്നത് തന്നെ.
https://www.facebook.com/Malayalivartha


























