ഫുട്ബോൾ വെൾഡ് കപ്പ് ആവേശം മനസ്സിലാക്കാം; പതിവു പോലെ ഇന്ത്യക്ക് അവസരം കിട്ടിയില്ല; അതുകൊണ്ട് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ മറ്റു രാജ്യത്തിലെ കളിക്കാരുടെ പടം വെക്കുന്നത് എല്ലാം ഓക്കേ ആണ്; പക്ഷേ മറ്റു രാജ്യത്തിൻ്റെ പതാകകൾ വഴി നീളെ സ്ഥാപിക്കുന്നതിനോട് എതിർപ്പ് അറിയിക്കുന്നു; ഫുട്ബോൾ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

ഫുട്ബോൾ വെൾഡ് കപ്പ് ആവേശം മനസ്സിലാക്കാം. പതിവു പോലെ ഇന്ത്യക്ക് അവസരം കിട്ടിയില്ല. അതുകൊണ്ട് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ മറ്റു രാജ്യത്തിലെ കളിക്കാരുടെ പടം വെക്കുന്നത് എല്ലാം ഓക്കേ ആണ്. പക്ഷേ മറ്റു രാജ്യത്തിൻ്റെ പതാകകൾ വഴി നീളെ സ്ഥാപിക്കുന്നതിനോട് എതിർപ്പ് അറിയിക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ; പണ്ഡിറ്റിൻ്റെ ഫുട്ബോൾ നിരീക്ഷണം.
ഫുട്ബോൾ വെൾഡ് കപ്പ് ആവേശം മനസ്സിലാക്കാം. പതിവു പോലെ ഇന്ത്യക്ക് അവസരം കിട്ടിയില്ല. അതുകൊണ്ട് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ മറ്റു രാജ്യത്തിലെ കളിക്കാരുടെ പടം വെക്കുന്നത് എല്ലാം ഓക്കേ ആണ്. പക്ഷേ മറ്റു രാജ്യത്തിൻ്റെ പതാകകൾ വഴി നീളെ സ്ഥാപിക്കുന്നതിനോട് എതിർപ്പ് അറിയിക്കുന്നു. നിങ്ങൾ ഫുട്ബാൾ കളിയിൽ ഏതു രാജ്യത്തിൻ്റെ ആരാധകൻ ആയാലും , അത് കാരണം ആ രാജ്യത്തിൻ്റെ പതാകയും കൊണ്ട് നടക്കുന്നത് ശരിയല്ല. (ആ രാജ്യത്തെ സപ്പോർട്ട് ചെയ്തോളൂ..)
അന്യ രാജ്യ പതാക പിഴുതെറിയാൻ ലക്ഷങ്ങൾ ജീവത്യാഗം ചെയ്ത നാടാണ് നമ്മുടേത് . അത് ഓർക്കണം. നിങൾ ഇഷ്ടപ്പെടുന്ന ഏതു രാജ്യത്തിലെയും കളിക്കാരൻ്റെ ജഴ്സിയെ അനുകരിക്കാം. നാം മറ്റൊരു രാജ്യത്തിന്റെ ദേശീയപതാക കെട്ടുന്നത് ശരിയല്ല. മുമ്പ് ക്രിക്കറ്റിൽ സച്ചിൻ ജിക്ക്, വെസ്റ്റ് ഇൻഡീസ് വിവിയൻ റിച്ചാർഡ്സൺ ജിക്ക്, ഇപ്പോഴത്തെ കോഹ്‌ലി ജിക്ക്, ഇംഗ്ലണ്ട് കളിക്കാരൻ B Stocks ജിക് ഒക്കെ ലോകം മുഴുവൻ ആരാധകര് ഉണ്ട്.
എന്നു കരുതി അവരാരും ഇന്ത്യയുടെ പതാകയൊ, മറ്റു കളിക്കാരുടെ രാജ്യത്തിൻ്റെ പതാകയോ കൊണ്ട് നടക്കാറില്ല. താരങ്ങളുടെ ഫോട്ടോസ് കൊണ്ട് നടക്കും.. അത്രതന്നെ.. (വാൽ കഷ്ണം.. ഇത്തവണ ഫുട്ബോൾ വെൾഡ് കപ്പിൽ ഇംഗ്ലണ്ട് ജേതാക്കൾ ആകും എന്നാണ് എൻ്റെ പ്രതീക്ഷ. ബ്രസീൽ, അർജൻ്റീന അടക്കം അവരുടെ പ്രതീക്ഷക്കൊത്ത് പ്രകടനം ഉണ്ടാവില്ല എന്ന് കരുതുന്നു. കൂടെ ജർമനി, ബെൽജിയം എനിക്ക് പ്രതീക്ഷ ഉണ്ടു. സൂപ്പർ താരങ്ങൾ ആയ മെസ്സി ജി, നെയ്മർ ജി ഒക്കെ ശോകമാകും പ്രകടനം എന്നു ചിന്തിക്കുന്നു.)
https://www.facebook.com/Malayalivartha

























