കാര്യപ്രാപ്തിയുളളവരും ജനങ്ങളോട് സൗമ്യമായി ഇടപെടുന്നവരായ നിരവധി ഉദ്യോഗസ്ഥർ കേരള പോലീസിലുണ്ട്; എന്നാലും, ഇത്തരം സുപ്രധാന തസ്തികകളിൽ നിയമനം ലഭിക്കുന്നത് കൊടും കുറ്റവാളികൾക്ക് തന്നെ; ഇത്രയൊക്കെ വിമർശനം ഏറ്റുവാങ്ങിയിട്ടും നന്നാവാത്തതെന്തേ പിണറായി പോലീസേ! പോലീസിനെ വിമർശിച്ച് ഫാത്തിമ താഹിലിയ

ഇത്രയൊക്കെ വിമർശനം ഏറ്റുവാങ്ങിയിട്ടും നന്നാവാത്തതെന്തേ പിണറായി പോലീസേ! പോലീസിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹിലിയ. ഫാത്തിമയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പിണറായി വിജയന്റെ പോലീസിലെ തൃക്കാക്കര സി ഐയെ വിമർശിച്ചു കൊണ്ട് സി പി എമ്മിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ശ്രീമതി ടീച്ചർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
തൃക്കാക്കര സി ഐ സ്ഥിരം കുറ്റവാളിയാണെന്ന് ശ്രീമതി ടീച്ചർ തന്നെ പറയുന്നു. ഇത്തരം സ്ഥിരം കുറ്റവാളികളെ കേരള പോലീസിലെ നിർണ്ണായക സ്ഥാനങ്ങളിൽ ഇരുത്തുന്നത് എന്തിനാണ്? കാര്യപ്രാപ്തിയുളളവരും ജനങ്ങളോട് സൗമ്യമായി ഇടപെടുന്നവരായ നിരവധി ഉദ്യോഗസ്ഥർ കേരള പോലീസിലുണ്ട്. എന്നാലും, ഇത്തരം സുപ്രധാന തസ്തികകളിൽ നിയമനം ലഭിക്കുന്നത് കൊടും കുറ്റവാളികൾക്ക് തന്നെ. ഇത്രയൊക്കെവിമർശനം ഏറ്റുവാങ്ങിയിട്ടും നന്നാവാത്തതെന്തേ പിണറായി പോലീസേ!
https://www.facebook.com/Malayalivartha

























