നാളെ ജനകീയ ഹര്‍ത്താല്‍.... കോതിയില്‍ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍, കോര്‍പ്പറേഷനിലെ മൂന്നു വാര്‍ഡുകളിലാണ് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം

നാളെ ജനകീയ ഹര്‍ത്താല്‍.... കോതിയില്‍ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍, കോര്‍പ്പറേഷനിലെ മൂന്നു വാര്‍ഡുകളിലാണ് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കുറ്റിച്ചിറ, മുഖദാര്‍, ചാലപ്പുറം വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ നടക്കുക. അതേസമയം മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.
പദ്ധതി പ്രദേശത്തേക്കുള്ള റോഡ് സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ ഉപരോധിച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് മരത്തടി കൂട്ടി തടയുകയും ചെയ്തു.
റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയാണ്. ഇതോടെ സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ റോഡില്‍ കിടന്നും പ്രതിഷേധിച്ചു.
ഇന്നലെ പ്ലാന്റ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാനായി എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളേയും സമരക്കാര്‍ തടഞ്ഞിട്ടുണ്ടായിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സേനയെ് വിന്യസിച്ചിട്ടുണ്ട്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാലിന്യ പ്ലാന്റ് നിര്‍മ്മാണമെന്നും, ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി സമരസമിതി.
https://www.facebook.com/Malayalivartha


























