Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രി തെറ്റു ചെയ്താല്‍,ഒരു സംശയവും വേണ്ട പറയാനുള്ളതെല്ലാം പറയും

24 NOVEMBER 2022 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി


തിരുവന്തപുരം കോര്‍പ്പരേഷന് മുന്നില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന നിയമന തട്ടിപ്പ് സമരത്തില്‍ പങ്കെടുക്കാന്‍ ശശിതരൂര്‍ എംപി എത്തി. തരൂര്‍ തന്റെ പ്രവര്‍ത്തന മണ്ഡലത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹം സമര പന്തലില്‍  എത്തിയത്. വ്യാജ കത്തിനെതിരെ ഉയര്‍ന്നു വരുന്ന കാര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞു മാറി കൊണ്ടിരിക്കുകയാണ്.
നിയമന കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് ശശി തരൂര്‍ എംപി. എന്നാല്‍ മറ്റു ചിലര്‍ അത് മറന്നുവെന്ന്, വി ഡി സതീശന്റെ പേര ്പറയാതെ  ശശി തരൂര്‍ അഭിപ്രായപ്പെട്ടു. നവംബര്‍ ഏഴിന് രാവിലെ താനാണ് ആദ്യം മേയറുടെ രാജി ആവശ്യപ്പെട്ടത്. കോര്‍പ്പറേഷനെതിരായ യുഡിഎഫിന്റെ സമരത്തിന് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കവെയാണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. . മേയറുടെ രാജി ആവശ്യപ്പെട്ടത് മൂന്നു കാരണങ്ങള്‍ കൊണ്ടാണെന്നും തരൂര്‍ വ്യക്തമാക്കി.സംസ്ഥാനത്ത് തൊഴിലില്ലായ്മ അതി രൂക്ഷമാണ്. സര്‍ക്കാര്‍ ജോലിയാകട്ടെ, കോര്‍പ്പറേഷന്‍ താല്‍ക്കാലിക ജോലിയാകട്ടെ നാട്ടിലെ എല്ലാ പൗരന്മാരെയും പരിഗണിക്കേണ്ടതുണ്ട്. ഈ ജോലിക്ക് ശമ്പളം നല്‍കുന്നത് നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. ഈ ജോലി പാര്‍ട്ടിക്കാര്‍ക്ക് മാത്രം നല്‍കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തരൂര്‍ പറഞ്ഞു. വേറെ ചടങ്ങുകളുണ്ടായിരുന്നതിനാലാണ് തിരുവനന്തപുരത്തെ സമരപ്പന്തലില്‍ എത്താന്‍ വൈകിയത്. സമരത്തിന്റെ നേതൃത്വം എംപി എന്ന നിലയില്‍ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലര്‍മാരും സമരത്തിന് ഇരിക്കുമ്പോള്‍ അവര്‍ക്ക് പിന്തുണ കൊടുക്കുകയാണ് തന്റെ കര്‍ത്തവ്യം. സമരത്തിന് നേതൃത്വം അവരുടെ തന്നെയാണ്. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ പിശുക്കു കാണിക്കുന്നു എന്ന വിമര്‍ശനം ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു. മുഖ്യമന്ത്രി തെറ്റു ചെയ്താല്‍,ഒരു സംശയവും വേണ്ട പറയാനുള്ളതെല്ലാം പറയും. ഇത് കോര്‍പ്പറേഷനിലെ വിഷയമാണ്. അതുകൊണ്ടാണ് മേയര്‍ക്കെതിരെ പ്രസ്താവന നടത്തിയത്. എഴുത്ത് ഒപ്പിട്ടവര്‍ക്കല്ലേ ഉത്തരവാദിത്തമെന്നും തരൂര്‍ ചോദിച്ചു.

രാഷ്ട്രീയ ഗോദയില്‍ തരൂര്‍ വളരെ ദൂരം മുന്നേറിയെങ്കിലും കോണ്‍ഗ്രസ് സംഘടനയില്‍ അദ്ദേഹത്തിനെതിരെയുള്ള നിലപാടുകള്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കാരണം നിലവിലുള്ള നേതാക്കളെയെല്ലാം വകഞ്ഞു മാറ്റി കൊണ്ട് നേതൃനിരയിലേയ്ക്ക് വരാനുള്ള പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം സമുദായ നേതാക്കളെ കണ്ടും കേട്ടും മലബാര്‍ മേഖലയില്‍ പര്യടനം നടത്തിയത്. കേരളത്തിലെ വിദ്യാസമ്പന്നരുടെ ഇടയിലുള്ള സ്വീകാര്യത കോണ്‍ഗ്രസിന് മധ്യവര്‍ഗ്ഗത്തിന്‍െര പിന്‍തുണ തേടി കൊടുക്കുമെന്നത് വസ്തുതയാണ്. എന്നാല്‍ തരൂരിനെ പിന്‍താങ്ങിയില്ലെങ്കിലും കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ യാത്രകള്‍ അനാവശ്യ മീഡിയ ശ്രദ്ധ നല്കാതിരിക്കാമായിരുന്നു. പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും എതിരെ ഉയര്‍ന്നു വരുന്ന കോണ്‍ഗ്രസിലെ മൂന്നാം ഗ്രൂപ്പിന്റെ വക്താവായി തരൂര്‍ വരുമോയെന്ന സംശയത്തിലാണ് നേതാക്കള്‍ . തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവ മാകുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. കോണ്‍ഗ്രസിനെ പിണക്കാതെയുള്ള തരൂരിന്റെ നീക്കവും , തരൂരിനെ തട്ടാതെയുള്ള കോണ്‍ഗ്രസിന്റെ നീക്കവും വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. എംപി എന്ന നിലയില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കാമെന്നും ഡിസിസി കളില്‍ സന്ദര്‍ശനം നടത്താമെന്നും തരൂര്‍ പറയുന്നുണ്ട. അത് ഒരു ദുരുദ്ദേശത്തിന്റെയും പേരിലല്ല. തിരുവന്തപുരം കോര്‍പ്പറേഷന് മുന്നില്‍ നടന്ന സമരത്തില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവിയും, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശബരീനാഥന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തതും ശ്രദ്ധേയമായി. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ മാധ്യമങ്ങള്‍ അനാവശ്യമായി ഇടപെട്ട് വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തി നില്ക്കുകയാണ്.

 

 

 

 

 

 

 

 

 

അത്തരത്തില്‍ വിവാദങ്ങളുണ്ടാക്കി ഇടതുപക്ഷത്തേയും ബിജെപിയേയും സഹായിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് കെ പിസി സി പ്രസിഡന്റ് കെ.സുധാകരനും വ്യക്തമാക്കി. ഊതിവീര്‍പ്പിച്ച ബലൂണും സൂചിയുമൊന്നുമല്ല കേരളത്തിലെ ചര്‍ച്ചാവിഷയം . അഴിമതിയും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. അതിന് പരിഹാരം കാണാനുള്ള സര്‍ക്കാരാണ് വേണ്ടതെന്ന കാഴ്ചപാടാണ് വളര്‍ത്തിയെടുക്കേണ്ടത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (4 minutes ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (8 minutes ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (13 minutes ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (23 minutes ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (25 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (30 minutes ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (36 minutes ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (42 minutes ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (47 minutes ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (52 minutes ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (57 minutes ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (1 hour ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (1 hour ago)

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയും  (1 hour ago)

CHINA റോബോടാക്‌സികള്‍ പണിമുടക്കി  (1 hour ago)

Malayali Vartha Recommends