വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി കിണറില്‍ വീണു, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

കോഴിക്കോട് വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി കിണറില്‍ വീണ് യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. നരിക്കുനി പാറന്നൂര്‍ പുല്‍പ്പറമ്പില്‍ താമസിക്കുന്ന പുതുപ്പാടി അടിവാരം കൊല്ലരക്കല്‍ അബ്ദുവിന്റെ മകന്‍ നൗഷാദ് (39) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.
അതേസമയം, കോട്ടയത്ത് ഭർത്താവുമൊത്ത് പ്രഭാതസവാരിക്കുപോയ ഭാര്യ, ഭർത്താവിന്റെ കൺമുന്നിൽ ടിപ്പർലോറികയറി മരിച്ചു. മറവൻതുരുത്ത് കൊച്ചുപ്ലാം മത്തായി പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മയാണ് (55) മരിച്ചത്. ലോറി സമീപത്തെ പുരയിടത്തിൽ നിന്ന് പ്രധാന റോഡിലേക്ക് തിരിക്കുന്നതിനിടയിലാണ് സംഭവം. മറവൻതുരുത്ത് പഞ്ചായത്ത് തേവടിപ്പാലത്തിനുസമീപം ബുധനാഴ്ച രാവിലെ 6.30-നായിരുന്നു സംഭവം.
https://www.facebook.com/Malayalivartha
























