Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

കേരള കാർഷിക സർവകലാശാലയിൽ ഒന്നരമാസത്തിലേറെയായി സിപിഎം അനുകൂല ജീവനക്കാരുടെ സമരം; ഒടുവിൽ ഗവർണറുടെ നിർണായക ഇടപെടൽ; സമരം ചെയ്യുന്നവരുടെ വിവരം അറിയിക്കുക; വൈസ് ചാൻസലറുടെ ചുമതലയുള്ള അഗ്രികൾചർ പ്രൊഡക്‌ഷൻ കമ്മിഷണർ ഇഷിത റോയിയോട് റിപ്പോർട്ട് തേടി ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ

27 NOVEMBER 2022 07:48 AM IST
മലയാളി വാര്‍ത്ത

കേരള കാർഷിക സർവകലാശാലയിൽ ഒന്നരമാസത്തിലേറെയായി സമരം നടക്കുകയാണ്. സിപിഎം അനുകൂല ജീവനക്കാർ ആണ് ഒന്നരമാസത്തിലേറെയായി സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടി യിരിക്കുകയാണ്. ഇവരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരോ മന്ത്രിമാരോ ഇടപെടുന്നില്ലെന്ന ആരോപണം ശക്തമായിരിക്കുകയാണ്. അതിനിടയിലാണ് ഗവർണർ ഇത്തരത്തിലൊരു നടപടിസ്വീകരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

സമരം ചെയ്യുന്നവരുടെ വിവരവും ചാ‍ൻസലറായ ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്. സർവകലാശാലയിൽ ഇതിന്റെ വിവര ശേഖരണം തുടങ്ങിയിരിക്കുകയാണ് . വൈസ് ചാൻസലറുടെ ചുമതലയുള്ള അഗ്രികൾചർ പ്രൊഡക്‌ഷൻ കമ്മിഷണർ ഇഷിത റോയിയോടായിരുന്നു അദ്ദേഹം റിപ്പോർട്ട് തേടിയത്. സർവകലാശാലയുടെ വിവിധ ജില്ലകളിലെ ഓഫിസുകളിൽ നിന്നും പലരും അവധിയെടുക്കാതെ സമരത്തിനെത്തുന്നുവെന്ന ആരോപണം വളരെ ശക്തമാകുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

സിപിഎം അനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നിയെ മുൻ വൈസ് ചാൻസലർ ആർ.ചന്ദ്രബാബു തരം താഴ്ത്തിയിരുന്നു. ഇതിന് എതിരെയാണ് ഇപ്പോൾ സമരം നടക്കുന്നത് . രമ്യ ഹരിദാസ് എംപിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടു എന്ന ആരോപണമുന്നയിച്ചാണ് ഡെന്നിക്കെതിരെ ഒക്ടോബർ 3ന് നടപടിയെടുത്തത്. അസിസ്റ്റന്റ് റജിസ്ട്രാർ തസ്തികയിൽ നിന്ന് 2 ഗ്രേഡ് താഴ്ത്തി സെക്‌ഷൻ ഓഫിസറാക്കി. ഇത്തരത്തിലൊരു അസാധാരണമായ നടപടിയാണ് സ്വീകരിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

സർവകലാശാലയിൽ 48 ദിവസമായി നടക്കുകയാണ് സമരം. സിപിഎം, സിപിഐ സർവീസ് സംഘടനകൾ തമ്മിലുള്ള ചേരിപ്പോരും ശക്തമാകുകയാണ്. സിപിഐയുടെ നേതൃത്വത്തിൽ സ്വജനപക്ഷപാത നിയമനങ്ങൾ നടക്കുകയാണ്. ഇൻചാർജ് ഭരണവും അരങ്ങേറുന്നുണ്ട്. ഈ കാര്യങ്ങളിൽ പ്രതികരിച്ചതിനുള്ള പ്രതികാരമാണ്. തരംതാഴ്ത്തലെന്നാണു സിപിഎം സംഘടനകൾ ഉയർത്തുന്ന ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (2 hours ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (2 hours ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (3 hours ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (3 hours ago)

ഞാൻ അവളെ ഉപയോഗിച്ച് കൊന്ന് സാറേ..! മൂട്ടിലെ ചുവപ്പ് മാറിയില്ല കൊല്ലാൻ ഇറങ്ങീരിക്കുന്നു കുറ്റിക്കാട്ടിൽ നടന്നത്..! രാഹുലിനെ തൂക്കാൻ ഇറങ്ങിയ ചുണ ഇവിടെ കാണിച്ചിരുന്നെങ്കിൽ....!!  (3 hours ago)

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (3 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (4 hours ago)

വിലങ്ങ് വയ്ക്കാൻ ചാടി ഇറങ്ങിയ SIT ഞെട്ടി വിറച്ചു..! ഫെനി നൈനാന്റെ കൂറ്റൻ നീക്കം..!ഹൈക്കോടതിയിൽ ..!' അടച്ചിട്ട കോടതി മുറിയിൽ നടന്നത്  (4 hours ago)

ജോലിക്കാരി സ്വര്‍ണവും പണവും മോഷ്ടിച്ചു: 55 കാരി പൊലീസ് പിടിയില്‍  (4 hours ago)

കോടതിയിൽ അലറി ശാസ്തമംഗലം അജിത്ത്..! എല്ലാ VOICE MSG-ഉം മജിസ്‌ട്രേറ്റ് കേട്ടു, 1.30 മണിക്കൂറായി വാദം  (4 hours ago)

വടക്കന്‍ പറവൂരില്‍ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു  (4 hours ago)

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്  (4 hours ago)

യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്; ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്ന് ജോസ് കെ മാണി  (5 hours ago)

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി  (5 hours ago)

അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends