Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നാട്ടുകാര്‍ക്ക് 4 ദിവസം... വിഴിഞ്ഞത്ത് കേന്ദ്ര സേന വരുമെന്ന് ഏതാണ്ട് തീരുമാനമായതോടെ ചര്‍ച്ചകളും സമവായങ്ങളും സജീവം; വിഴിഞ്ഞത്ത് സമവായ നീക്കവുമായി സിപിഎമ്മും; ആനാവൂര്‍ നാഗപ്പന്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടു; വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണത്തിന് എല്‍ഡിഎഫ്; 4 ദിവസങ്ങളിലായി ജാഥ

05 DECEMBER 2022 08:39 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞത്തെ സമരം അച്ചന്‍മാര്‍ക്കും ബാധ്യതയായി മാറിയിരിക്കുകയാണ്. കേന്ദ്ര സേന എത്തുന്നതിന് മുമ്പ് സമരം അവസാനിപ്പിക്കാന്‍ സിപിഎമ്മും സമരക്കാരും ശ്രമിക്കുകയാണ്. ഓരേ സമയം ചര്‍ച്ചയും പ്രചരണവുമാണ് പാര്‍ട്ടി നടത്തുന്നത്. വിഴിഞ്ഞം സമരത്തിന് എതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്. 6, 7, 8, 9 തീയതികളിലായി പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. മറ്റന്നാള്‍ ചൊവ്വാഴ്ച്ച വര്‍ക്കലയില്‍ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും.

9 ന് സമാപന സമ്മേളനം വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വികസനം സമാധാനം എന്ന പേരിലാണ് എല്‍ഡിഎഫിന്റെ പ്രചരാണ ജാഥ. വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പ്രചാരണ ജാഥ ആര്‍ക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണം എന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. അതേസമയം വിഴിഞ്ഞത്ത് കേന്ദ്രസേന വേണമെന്ന ആവശ്യത്തില്‍ പരസ്പരം പഴിചാരുകയാണ്.

ക്രമസമാധാന പാലനത്തിന് കേന്ദ്ര സേന ആവശ്യമില്ലെന്നും കേരള പൊലീസ് പര്യാപതമാണെന്നും തുറമുഖമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യത്തിന് സര്‍ക്കാര്‍ കൈകൊടുത്തിരുന്നു. എന്നാല്‍ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനം നേരിട്ട് കത്തയച്ച് കേന്ദ്രസേനയെ കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. സര്‍ക്കര്‍ മനപ്പൂര്‍വ്വം പ്രകോപനം ഉണ്ടാക്കിയതാണ് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിന്റെ കാരണമെന്നാണ് ലത്തീന്‍ അതിരൂപതക്ക് കീഴിലെ പള്ളികളില്‍ വായിച്ച സര്‍ക്കുലറിലെ വിമര്‍ശനം.

അതേസമയം വിഴിഞ്ഞത്ത് സമവായനീക്കവുമായി സിപിഎമ്മും രംഗത്തെത്തി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. തുറമുഖത്തിനായി സിപിഎം പ്രചാരണജാഥ നടത്തുമ്പോഴും പ്രശ്‌നം തീര്‍ക്കാനാണ് പാര്‍ട്ടിയുടെയും ശ്രമം.

കര്‍ദ്ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ ഇടപെട്ടുള്ള മധ്യസ്ഥ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് പലവഴിക്കുള്ള അനുരജ്ഞന ശ്രമങ്ങള്‍. സിപിഎം ജില്ലാ സെക്രട്ടരി വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ കണ്ടും. സഭയുമായി പാര്‍ട്ടി ഏറ്റുമുട്ടലിനില്ലെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നുമാണ് ആനാവൂര്‍ അറിയിച്ചതെന്നാണ് സൂചന. പാളയം ഇമാമും ശാന്തിഗിരി മഠാധിപതി ഗുരുരത്‌നം ജ്ഞാന തപസ്വിയും സമരസമിതി ജനറല്‍ കണ്‍വീനര്‍ യൂജിന്‍ പെരേരുയുമായി കൂടിക്കാഴ്ച നടത്തി.

വരും ദിവസങ്ങളിലും തുടര്‍ ചര്‍ച്ചകളുണ്ടാകും. വികസനം സമാധാനം എന്ന പ്രചരാണര്‍ത്ഥം തുറമുഖത്തിനായി 6 മുതല്‍ 9 വരെ സിപിഎം ജില്ലാ കമ്മിറ്റി പ്രചാരണ ജാഥ നടത്തുന്നുണ്ട്. പ്രചാരണം സഭക്കെതിരെ അല്ലെന്നാണ് നേതാക്കളുടെ വിശദീകരണം. അതേസമയം കേന്ദ്ര സേനയില്‍ സര്‍ക്കാറും അയഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യത്തിന് സര്‍ക്കാര്‍ കൈകൊടുത്തിരുന്നു. എന്നാല്‍ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കാനാണ് കോടതി നിര്‍ദ്ദേശം.

സംസ്ഥാന നേരിട്ട് കത്തയച്ച് കേന്ദ്രസേനയെ കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം, അദാനിയുടെ ആവശ്യത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര സേന വന്നാല്‍ എതിര്‍ക്കില്ല. സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാറിന്റെ പ്രകോപനമാണെന്നാണ് ലത്തീന്‍ അതിരൂപത പള്ളികളില്‍ വായിച്ച സര്‍ക്കുലറിലെ വിമര്‍ശനം. എന്നാല്‍ തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിര്‍ത്തിവെക്കാന്‍ ആവശ്യപെടുന്നിലെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍, തുറമുഖ നിര്‍മ്മാണം നിര്‍ത്തിയുള്ള പഠനമാണ് ആവശ്യം.

സമവായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ നാളെ തുടങ്ങുന്ന കെസിബിസി ശീതകാലസമ്മേളനത്തില്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിക്കും. സമ്മേളനത്തിന്റെ ആദ്യ ഇനമായാണ് വിഴിഞ്ഞം ഉള്‍പ്പെടുത്തിയത്. എന്തായാലും കേന്ദ്ര സേന വരാന്‍ കേന്ദ്രം അനുകൂല നിലപാടെടുക്കാനാണ് സാധ്യത. കേന്ദ്ര സേനയെത്തിയാല്‍ നിര്‍മ്മാണം തുടങ്ങാനാകുമെന്നാണ് അദാനി ഗ്രൂപ്പും വിശ്വസിക്കുന്നത്. കേന്ദ്ര സേന വരുന്നതിന് സമരക്കാര്‍ക്കും താത്പര്യമില്ല. സംഘര്‍ഷമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം സമരക്കാര്‍ക്കാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (24 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (33 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (37 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (42 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (47 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (52 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends