ഇന്ന് മുതല്‍ നിയമ സഭ... കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങുമ്പോള്‍ വിഷയങ്ങളേറെ; കത്ത് വിവാദം ആഴ്ചകളായിട്ടും ഇപ്പോഴും കത്തിച്ച് നിര്‍ത്തിയത് ഈ ദിനത്തിന് വേണ്ടി; ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കാന്‍ ബില്‍ അവതരിപ്പിച്ചാലും ഗവര്‍ണറുടെ നീക്കം നിര്‍ണായകം

കത്ത് വിവാദം, വിഴിഞ്ഞം, ചാന്‍സലര്‍ പദി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ സജീവമായി നില്‍ക്കുമ്പോഴാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. കത്ത് വിവാദം ആഴ്ചകളായിട്ടും ഇപ്പോഴും കത്തിച്ച് നിര്‍ത്തിയത് ഈ ദിനത്തിന് വേണ്ടിയാണ്. പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനമാണ് നടക്കുന്നത്. 14 സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലുകള്‍ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത.
ആദ്യദിനം തിരുവന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയര്‍ത്തി പിന്‍വാതില്‍ നിയമനത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും വിഴിഞ്ഞവും സഭയില്‍ വലിയ ചര്‍ച്ചയാകും. ഗവര്‍ണറോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി ലീഗിന് എതിര്‍പ്പ് ആണുള്ളത്. ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കും. തരൂര്‍ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്. പ്രതിപക്ഷ നിരയിലെ ഭിന്നത സഭയില്‍ ഭരണപക്ഷം ആയുധമാക്കും
ഡിസംബര്‍ 5 മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് ശ്രമം. ഗവര്‍ണര്‍ക്ക് പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആണ് മന്ത്രിസഭാ യോഗം തീരുമാനം.
കേരള, കാലിക്കറ്റ്, കണ്ണൂര്‍, എംജി സസംസ്‌കൃതം, മലയാളം സര്‍വകലാശാലകള്‍ക്ക് എല്ലാം കൂടി ഒരു ചാന്‍സലര്‍. കുസാറ്റ് , ഡിജിറ്റല്‍ , സാങ്കേതിക സര്‍വകലാശാലകള്‍ക്ക് പൊതുവായി ഒരു ചാന്‍സലര്‍, ആരോഗ്യ സര്‍വകലാശാലക്കും ഫിഷറീസ് സര്‍വകലാശാലയ്ക്കും പ്രത്യേകം പ്രത്യകം ചാന്‍സലര്‍ ഇങ്ങനെയാണ് പുതിയ ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
പ്രതിപക്ഷ പിന്തുണയോടെ ബില്‍ പാസാക്കനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതോടെ സിപിഎം ഭരണമാകും സര്‍വകലാശാലകളില്‍ നടക്കുകയെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു.അതേസമയം സര്‍ക്കാര്‍ നിയമ സഭയില്‍ ബില്‍ പാസാക്കിയാലും നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം.
അനുരഞ്ജന നീക്കങ്ങളില്‍ സര്‍ക്കാര്‍ സംവിധാനം ഉള്‍പ്പെടെ പുറത്തു സജീവമാകുമ്പോള്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പില്ലെന്നു വ്യക്തമാക്കുന്ന നിയമനിര്‍മാണ നടപടികളുമായാണ് നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ കത്തുവിവാദത്തില്‍ ഇന്നു മന്ത്രി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗവും വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയ അനുനയനീക്കങ്ങളുടെ അന്തരീക്ഷവുമാണ് സഭയ്ക്കു പുറത്ത്.
എന്നാല്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ അവതരിപ്പിക്കുന്നത് ഉള്‍പ്പെടെ ഉള്ള പ്രധാന നിയമ നിര്‍മാണങ്ങള്‍ക്കാണു സഭ ചേരുന്നത്. സര്‍വകലാശാല ഭരണത്തില്‍ ഗവര്‍ണര്‍ തുടര്‍ച്ചയായി ഇടപെട്ടതോടെയാണു ചാന്‍സലര്‍ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണു സഭാ സമ്മേളനം വിളിച്ച് ബില്‍ കൊണ്ടു വരാന്‍ തീരുമാനിച്ചത്.
ഈ ബില്‍ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഇല്ല. ബില്ലില്‍ ലീഗ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന്റെ നിലപാട് സര്‍ക്കാര്‍ ഉറ്റുനോക്കുന്നുണ്ട്. അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിലെ ഉള്‍പ്പെടെ താല്‍ക്കാലിക നിയമനങ്ങള്‍, വിഴിഞ്ഞം സമരം, സില്‍വര്‍ ലൈന്‍ പദ്ധതി നടപടികളില്‍ നിന്നുള്ള പിന്മാറ്റം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പ്രതിപക്ഷം ഇത്തവണ ആയുധമാക്കും.
എന്നാല്‍, ശശി തരൂരിന്റെ പര്യടനം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ കൊണ്ട് പ്രതിപക്ഷത്തെ നേരിടാനാകും ഭരണപക്ഷത്തിന്റെ ശ്രമം. ഭരണപക്ഷത്തെ മുന്നണി പോരാളിയായിരുന്ന എ.എന്‍.ഷംസീര്‍ സ്പീക്കറായി സഭ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണിത്. ഇതിനു നേര്‍സാക്ഷിയാകാന്‍ ഭരണകക്ഷിയുടെ മുന്‍നിരയില്‍ മുന്‍ സ്പീക്കറും മന്ത്രിയുമായ എം.ബി.രാജേഷ് ഉണ്ടാകും. ഇന്നും നാളെയുമായി ഏഴു ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്കു സഭയിലെ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന് 7 മുതലുള്ള ദിവസങ്ങളിലെ നടപടിക്രമത്തില്‍ ധാരണയില്‍ എത്തും. 15 വരെയാണു സഭ സമ്മേളിക്കുക.
" f
https://www.facebook.com/Malayalivartha