ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ അതിവേഗ ഓട്ടക്കാരായി പാലക്കാട് പുളിയമ്പറമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മേഘയും തിരുവനന്തപുരം ജിവി രാജയിലെ അനുരാഗും... 133 പോയിന്റും 13 സ്വര്‍ണവുമായി പാലക്കാട് ജില്ല മുന്നില്‍

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ അതിവേഗ ഓട്ടക്കാരായി (100 മീറ്റര്‍) പാലക്കാട് പുളിയമ്പറമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മേഘ (12.23 സെക്കന്റ്) യും തിരുവനന്തപുരം ജിവി രാജയിലെ അനുരാഗും (10.90 സെക്കന്റ്) സ്വര്‍ണ്ണം നേടി.
ഇതോടെ പാലക്കാട് ജില്ല 133 പോയന്റും 13 സ്വര്‍ണവുമായി ബഹുദൂരം മുന്നിലാണ്. മലപ്പുറം ജില്ല 56 പോയന്റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്റുമായി മൂന്നാമതും നില്‍ക്കുന്നു.
47 പോയന്റുള്ള കോട്ടയം ജില്ല നാലാമതും 36 പോയന്റുമായി കോഴിക്കോട് ജില്ല അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. കാസര്‍കോട്, തൃശ്‌സൂര്‍, തിരുവനന്തപുരം ജില്ലകള്‍ 33 പോയന്റുമായി ആറാം സ്ഥാനത്താണ്. പകുതിയോളം മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് തന്നെ ഇത്തവണത്തെ കായിക മേളയിലും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തും.
രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിനേക്കാള്‍ ഇരട്ടി പോയന്റുകള്‍ക്ക് മുന്നിലാണ് പാലക്കാട്. എന്നാല്‍, കായികമേളയിലെ നിലവിലെ സ്‌കൂള്‍ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മലപ്പുറം കടകശ്ശേരി ഐഡിയില്‍ ഇ എച്ച് എസ് എസ് ഉയര്‍ത്തുന്നത്. മത്സരയിനങ്ങളില്‍ 45 ഫൈനലുകളാണ് ഇതുവരെ പൂര്‍ത്തിയായത്.
"
https://www.facebook.com/Malayalivartha

























