ഇലന്തൂർ നരബലി; കൊല്ലപ്പെട്ട റോസ്ലിയുടെ മൃതദേഹ ഭാഗങ്ങൾ ബന്ധുക്കൾക്ക് കൈമാറി; മൃതദേഹങ്ങൾ കൈമാറിയത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും

കോട്ടയം ഇലന്തൂർ നരബലി സംഭവത്തിൽ കൊല്ലപ്പെട്ട എറണാകുളം സ്വദേശിനിയായ റോസ്ലിയുടെ മൃതദേഹ ഭാഗങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. രാവിലെ 11 മണിയോടുകൂടിയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ബന്ധുക്കൾക്ക് മൃതദേഹം കൈമാറിയത്.
റോസ് ലിയുടെ മക്കളായ മഞ്ചുവും സഞ്ചുവുമാണ് മൃതദേഹഭാഗങ്ങൾ ഏറ്റുവാങ്ങിയത് അതിക്രൂരമായി കൊല്ലപ്പെട്ടതിനാൽ ഏതാനും അസ്ഥിക്കഷണങ്ങൾ മാത്രമാണ് മൃതദേഹഭാഗമായി അവശേഷിച്ചത്. മൃതദേഹ ഭാഗങ്ങൾ സംസ്ക്കരിക്കാനായി വിട്ടു നൽകണമെന്ന് കുടുംബം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാകാത്തതിനാലാണ് നടപടികൾ വൈകിയത്.
റോസ്ലിക്കൊപ്പം കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം കഴിഞ്ഞ മാസം 20 ന് ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഉടൻ സംസ്കാരം നടത്തുമെന്ന് റോസ്ലിയുടെ ബന്ധുകൾ അറിയിച്ചു.
https://www.facebook.com/Malayalivartha

























