അതിഥിയായി എത്തിയ യുവതിയാണ് കൊല്ലപ്പെട്ടതെന്നും രാജ്യാന്തരതലത്തില്‍ ഉറ്റുനോക്കുന്ന വിധിയാണിതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍.... 'ഞങ്ങള്‍ക്ക് ജീവിക്കണം' എന്ന് പ്രതികള്‍.... കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി.... തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാറാണ് ശിക്ഷാവിധി മാറ്റിവെച്ചത്

നമ്മുടെ നാട്ടില്‍ അതിഥിയായി എത്തിയ യുവതിയാണ് കൊല്ലപ്പെട്ടതെന്നും രാജ്യാന്തരതലത്തില്‍ ഉറ്റുനോക്കുന്ന വിധിയാണിതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍.... 'ഞങ്ങള്‍ക്ക് ജീവിക്കണം' എന്ന് പ്രതികള്‍.... കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി.... തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാറാണ് ശിക്ഷാവിധി മാറ്റിവെച്ചത്
കേസിലെ പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞവെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഇന്ന് ശിക്ഷ വിധിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇതനുസരിച്ച് തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ദൃക്‌സാക്ഷികളില്ലാത്ത കേസാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത്.
ശിക്ഷ വിധിക്കുമ്പോള്‍ പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. പ്രതികളെ ഹാജരാക്കിയപ്പോള്‍ 'നിങ്ങള്‍ ചെയ്ത തെറ്റിന് തൂക്കുകയറാണ് ശിക്ഷ എന്നറിയാമല്ലോ' എന്ന് കോടതി ചോദിച്ചു. 'ഞങ്ങള്‍ക്ക് ജീവിക്കണം' മെന്നായിരുന്നു ഇതിന് പ്രതികള്‍ മറുപടി നല്‍കിയത്.
കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരേ പോലീസ് ചുമത്തിയിരുന്ന കൊലക്കുറ്റം, മരണകാരണമായേക്കാവുന്ന പീഡനം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, മയക്കുമരുന്നു നല്‍കല്‍ എന്നീ കുറ്റങ്ങളെല്ലാം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി.
2018 ഫെബ്രുവരി മൂന്നിനാണ് ലാത്വിയന്‍ യുവതി പോത്തന്‍കോട് അരുവിക്കോണത്തെ ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ വിഷാദരോഗ ചികിത്സയ്ക്കായി എത്തിയത്. ഇവിടെനിന്ന് മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം കോവളം വാഴമുട്ടത്തെ കൂനംതുരുത്തിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഏപ്രില്‍ 20ന് കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
https://www.facebook.com/Malayalivartha


























