Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇന്‍ഫാമിന്റെ ചുമതല താമരശ്ശേരി ബിഷപ്പിനും, പാര്‍ട്ടി രൂപീകരിക്കാനുള്ള ചുമതല സഹായ മെത്രാന്‍ തോമസ് തറയിലുമാണ് നല്കിയിരിക്കുന്നത്.ഇന്‍ഫാമുമായി ചേര്‍ന്ന് കര്‍ഷ സംഘടനകള്‍ രൂപീകരിക്കാനാണ് ആദ്യ പദ്ധതി.

05 DECEMBER 2022 02:31 PM IST
മലയാളി വാര്‍ത്ത

ക്രിസ്തീയ വിഭാഗത്തെ കൂടെ കൂട്ടാന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ ബിജെപി തല്കാലം അതില്‍ നിന്ന് പിന്‍മാറുന്നു. ആര്‍ എസ് എസ് സൈദ്ധാന്തികന്‍ വടക്കന്‍ കേരളത്തിലെയും കോട്ടയം മേഖലയിലെയും ക്രസ്തീയ പുരോഹിതന്മാരെ വിളിച്ചു കൂട്ടി നടത്തിയ ചര്‍ച്ചകളൊന്നും ഫലപ്രാപ്തിയിലെത്തിയില്ല.

നരേന്ദ്രമോദി നേരിട്ട് പുരോഹിതിന്‍മാരുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ബിജെപിയ്ക്ക് പിന്നില്‍ അണിചേരുന്നതില്‍ നിന്ന് പുരോഹിത സംഘവും ക്രിസ്തീയ സഭകളും പിന്‍മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിലും, ഇടതു പക്ഷത്തും സഭയുടെ സ്വാധീനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന സത്യം തിരിച്ചറിഞ്ഞു കൊണ്ട് പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് കത്തോലിക സഭ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ബഫര്‍സോണ്‍ വിഷയത്തിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലും ക്രിസ്തീയ സഭകള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ഇന്‍ഫാമിനെ പുനരുജ്ജീവിപ്പിച്ച് പുതിയ സംഘടനയ്ക്ക് രൂപം നല്കാനാണ് തീരുമാനം. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ സമാന സ്വഭാവമുള്ള കര്‍ഷ കൂട്ടായ്മകളെ ഒത്തു ചേര്‍ത്ത് കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിക്കാനാണ് പദ്ധതി.

കേരള കോണ്‍ഗ്രസ മാണി വിഭാഗം സഭാ കാര്യങ്ങളില്‍ കൂടെ നിന്നവരാണ്. എന്നാല്‍ അവര്‍ എല്‍ഡിഎഫില്‍ പോയതോടെ സഭയുടെ കാര്യത്തില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല. കോണ്‍ഗ്രസാകട്ടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ഭാഗങ്ങളില്‍ നിന്ന് കത്തോലിക്കരായ നേതാക്കളെ വളര്‍ത്തിയെടുക്കന്‍ ശ്രമിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. നേതാക്കളെ മുന്‍നിരയിലേയ്ക്ക് കൊണ്ടു വരണമെന്ന് കത്തോലിക്ക സഭ പലതവണയും കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും മാറ്റമുണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന കൂട്ടായ്മയില്‍ അറുപത്തി നാല് സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഇന്‍ഫാമിന്റെ ചുമതല താമരശ്ശേരി ബിഷപ്പിനും, പാര്‍ട്ടി രൂപീകരിക്കാനുള്ള ചുമതല സഹായ മെത്രാന്‍ തോമസ് തറയിലുമാണ് നല്കിയിരിക്കുന്നത്.ഇന്‍ഫാമുമായി ചേര്‍ന്ന് കര്‍ഷ സംഘടനകള്‍ രൂപീകരിക്കാനാണ് ആദ്യ പദ്ധതി. അടുത്തതായി കേരള കോണ്‍ഗ്രസുകളിലെ ജനകീയ അടിത്തറയുള്ള നേതാക്കളെ കൂടെ കൂട്ടും.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ അസംതൃപ്തരാകുന്ന ഒരു വിഭാഗത്തെ കൂടി കൂടെ കൂട്ടാനാണ് പദ്ധതി. വെള്ളപ്പള്ളിയുമായി തെറ്റി നില്ക്കുന്ന ചില ഈഴവ സംഘടനകളെ കൂടി കൂടെ നിറുത്താനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മാണി ഗ്രൂപ്പ് എല്‍ഡിഎഫില്‍ പോയതിന് ശേഷം സഭാതാല്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നില്ലെന്നും യോഗം വിലയിരുത്തി. എല്‍ഡിഎഫിലും, യുഡിഎഫിലും മുസ്ലീം ലീഗിനും, മുസ്ലീം വിഭാഗത്തിനും ഗണ്യമായ സ്വാധീനവും സമ്മര്‍ദ്ദ ശക്തിയാകാനും കഴിയുന്നുണ്ട്. മുസ്ലീം ലീഗ് എല്‍ഡിഎഫില്‍ എത്താനുള്ള സാധ്യതകളും കത്തോലിക്കാ സമൂഹം വിലിയിരുത്തുന്നുണ്ട്.

കര്‍ഷക ക്ഷേമ രാഷ്ട്രീയ പാര്‍ട്ടിയ്ക്കാണ് രൂപം നല്കുന്നതെങ്കിലും കത്തോലിക്ക ക്രിസ്ത്യന്‍ ക്ഷേമമാണ് മുഖ്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ മലബാറിലെ മുസ്ലീം വിഭാഗത്തിന് നല്കുന്ന പരിഗണനയും അവരെടെ സമ്മര്‍ദ്ദവും ക്രിസ്ത്യന്‍ വിഭാഗത്തിലാകെ അങ്കലാപ്പുണ്ടാക്കിയിരിക്കുകയാണ്.

മാണിഗ്രൂപ്പ് എല്‍ഡിഎഫില്‍ പോയപ്പോള്‍ കത്തോലിക്കാ സഭ വ്യക്തമായ കാഴ്ചപാടോടെ എല്‍ഡിഎഫിനൊപ്പം നിന്നു. അതാണ് രണ്ടാം പിണറായി സര്‍ക്കാര്‍ വരാന്‍ ഇടയാക്കിയതെന്ന് അവര്‍ വിലയിരുത്തുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ മുസ്ലീം ന്യൂനപക്ഷത്തിന് നല്കുന്ന പരിഗണനയുടെ ഒരംശം പോലും കത്തോലിക്കാ സഭകള്‍ക്ക് നല്കുന്നില്ല.പള്ളികള്‍ തമ്മിലുണ്ടാകുന്ന വിഷയങ്ങളില്‍ പോലും സര്‍ക്കാരിന്റെ ഇടപെടലുകളൊന്നുമുണ്ടാകുന്നില്ല.

എന്നുമാത്രമല്ല പിണറായി സര്‍ക്കാരില്‍ യാതൊരുവിധ സ്ഥാനമാനങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ള ആശയങ്ങളോട് തല്കാലം കത്തോലിക്ക സഭ പ്രതികരിച്ചിട്ടില്ല.സഭയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുണ്ടാകാന്‍ പോകുന്നത് ഇപ്പോള്‍ കോണ്‍ഗ്രസിനെ മാത്രമല്ല ഇടതുപക്ഷത്തേയും ഒരു പോലെ നിരാശയിലാക്കുന്നുണ്ട്. മുസ്ലീം ക്രിസ്ത്യന്‍ വോട്ട് ബാങ്കുകളില്‍ ഇടതുപക്ഷം കൈമുറുക്കി തുടങ്ങിയ സമയത്താണ് കത്തോലിക്ക സഭയുടെ പിന്‍മാറ്റം. കേരള കോണ്‍ഗ്രസുകളില്‍ നിന്ന് പലകാലത്ത് പുറത്തായവരും, നിലവില്‍ അസംതൃപ്തരായി നില്‍ക്കുന്നവരുമായ നേതാക്കളുടെ പിന്‍തുണ സഭയ്ക്ക് ലഭിച്ചിട്ടുണ്ട്.

പരസ്പരം പോരടിക്കുന്ന കേരള കോണ്‍ഗ്രസുകളെ ഇല്ലായ്മ ചെയ്യാന്‍ പുതിയ പ്രസ്ഥാനം വരണമെന്നാഗ്രഹിക്കുന്നവരാണ് ഏറേപേരും. മാണി ഗ്രൂപ്പിന്റെ ഇടത് പാളയത്തിലേയ്ക്കുള്ള ചേക്കേറ്റം ക്രിസ്ത്യന്‍ മേഖലയില്‍ രാഷ്ട്രീയ വളര്‍ച്ച മുരടിപ്പിച്ചെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പാര്‍ട്ടികളില്‍ നിന്ന് കൊഴിഞ്ഞ് പോയിട്ടുള്ളതും കൊഴിഞ്ഞ് പോകുന്നവരുമായ നേതാക്കള്‍ക്ക് ഇപ്പോഴും ക്രിസ്ത്യന്‍ മേഖലയില്‍ സ്വധീനം ഉറപ്പിക്കാന്‍ കഴിയുമെന്ന് സഭ കണക്ക് കൂട്ടുന്നുണ്ട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (23 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (32 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (36 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (41 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (46 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (51 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (59 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends