വള്ളം കളിക്കിടെ പോലീസിന്റെ വയര്‍ലെസ് സെറ്റ് വീണത് പമ്പാനദിയിൽ; കണ്ടെത്താന്‍ നദിയില്‍ മുങ്ങിത്തപ്പി പൊലീസ്

വള്ളം കളിക്കിടെ പോലീസിന്റെ വയര്‍ലെസ് സെറ്റ് പമ്പാനദിയില്‍ വീണു. ഇത്തരത്തിൽ നഷ്ടപ്പെട്ട വയര്‍ലെസ് സെറ്റ് കണ്ടെത്താന്‍ നദിയില്‍ മുങ്ങിത്തപ്പി പൊലീസ്. ആലപ്പുഴ നീരേറ്റുപുറത്ത് ഇന്നലെ നടന്ന വള്ളം കളിക്കിടെയാണ് പുളിക്കീഴ് പൊലീസിന്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ പമ്പാ നദിയില്‍ വീണുപോയിരിക്കുന്നത്. ഈ സെറ്റുകള്‍ തിരികെ കണ്ടുപിടിക്കുന്നതിനാണ് മുങ്ങല്‍ വിദഗ്ധരുമായി പൊലീസ് സംഘം രാവിലെ മുതല്‍ നദിയില്‍ തെരച്ചില്‍ നടത്തുന്നത്.
അതേസമയം, സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് യുവതികളെ പെൺവാണിഭത്തിനിരയാക്കി. മലയാളി ചെന്നൈയിൽ പിടിയിൽ. അഭിനയിക്കാൻ അവസരവും ജോലിയും വാഗ്ദ്ധാനം ചെയ്ത് യുവതികളെ പെൺവാണിഭത്തിനായി ഉപയോഗിച്ച കേസിലാണ് മലയാളി ചെന്നൈയിൽ അറസ്റ്റിലായത്. തൃശൂർ മൂരിയാട് സ്വദേശി കെ കിരൺ (29) ആണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha

























