വിഴിഞ്ഞം വിഷയത്തിൽ സമവായം വേണം; തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന നിർബന്ധം പാടില്ല; മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി നമ്മൾ തിരിച്ച് എന്ത് ചെയ്തു എന്ന് ചിന്തിക്കണം; മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ലെന്ന് ശശി തരൂർ

വിഴിഞ്ഞം വിഷയത്തിൽ സമവായം വേണമെന്ന് ശശി തരൂർ. മത്സ്യത്തൊഴിലാളികളെ ശത്രുക്കളായി കാണേണ്ടതില്ല എന്ന നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന നിർബന്ധം പാടില്ലെന്നും തരൂർ പറഞ്ഞു. പ്രളയത്തിൽ രക്ഷയ്ക്ക് എത്തിയവർ അവർ ആണെന്ന് തരൂർ പറഞ്ഞു . മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി നമ്മൾ തിരിച്ച് എന്ത് ചെയ്തു എന്ന് ചിന്തിക്കണം എന്നും തരൂർ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾ വികസനവിരുദ്ധരല്ലെന്ന് തരൂർ പറഞ്ഞു.
മാത്രമല്ല പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വെട്ടിലാക്കി ശശി തരൂർ എം.പി ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. കേരളമെമ്പാടും പ്രസംഗിക്കാൻ തന്നോട് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് ശശി തരൂർ പറഞ്ഞു. മൂന്നുതവണ ഇക്കാര്യം സതീശൻ തന്നോടു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . കോൺഗ്രസിനുള്ളിൽ വേർതിരിവുകൾ വേണ്ടെന്ന കാര്യം അദ്ദേഹം വീണ്ടും തുറന്നടിച്ചു. എയും ഐയും വേണ്ട.
ഐക്യകോൺഗ്രസാണ് വേണ്ടത് എന്നും ശശി തരൂർ വ്യക്തമാക്കി. . ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ല. താൻ പങ്കെടുക്കുന്ന പരിപാടികൾ വിവാദമാകുന്നത് എങ്ങനെയെന്ന് അറിയില്ലായെന്നും തരൂർ പറഞ്ഞു എല്ലാ പരിപാടികളും ഡി.സി.സി പ്രസിഡന്റുമാരെ അറിയിച്ചിട്ടാണ് നടത്താറുള്ളത് . അറിയിച്ച തീയതികളടക്കം തന്റെ കൈയിലുണ്ട് എന്നും ശശി തരൂർ തുറന്നടിച്ചു . ആരെങ്കിലും പരാതി കൊടുത്താൽ അതിനു മറുപടി നൽകുമെന്ന . 14 വർഷമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഇതേവരെ പരാതി ഉണ്ടായിരുന്നില്ലെന്നും തരൂർ പറഞ്ഞു.
https://www.facebook.com/Malayalivartha

























