ഒരു മാസം 25 ദിവസമെങ്കിലും സംസ്ഥാനത്ത് ഉണ്ടാകണം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഗവർണർ യാത്രാ നടത്തുന്നു; 143 ദിവസത്തോളം യാത്രയിലായിരുന്നു; ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2022-ല്‍ 11.63 ലക്ഷം രൂപയും 2021-ല്‍ 5.34 ലക്ഷം രൂപയും ചെലവിട്ടു; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ഗവര്‍ണര്‍ ഇടയ്ക്കു ഇടയ്ക്കു വിദേശത്ത് പോയി വരാറുണ്ട്. ഇപ്പോൾ ഇതാ ഗവർണറുടെ യാത്രയുമായി ബന്ധപ്പെട്ടു ചില കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ് . മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഗവർണർ യാത്രാ നടത്തുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഗവര്‍ണര്‍മാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആണ് പാലിക്കപ്പെടാതെ പോകുന്നത് എന്നാണ് ആരോപണം ഉയരുന്നത്. കേരള ഗവര്‍ണര്‍ ഒരു മാസം 25 ദിവസമെങ്കിലും സംസ്ഥാനത്ത് ഉണ്ടാകണമെന്ന മാര്‍ഗ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടിരിക്കുകയാണ്.
2022 നവംബറില്‍ ഗവര്‍ണര്‍ 20 ദിവസവും സംസ്ഥാനത്തിന് പുറത്തായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം . ഈ വര്‍ഷം 143 ദിവസത്തോളം യാത്രയിലായിരുന്നു അദ്ദേഹം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2022-ല്‍ 11.63 ലക്ഷം രൂപയും 2021-ല്‍ 5.34 ലക്ഷം രൂപയും ചെലവിടുകയും ചെയ്തു . ഗവര്‍ണറുടെയൊപ്പം യാത്രചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവുകള്‍ നോക്കുന്നുണ്ട്. വന്‍ തുകയാണ് യാത്രായിനത്തില്‍ ഉപയോഗിക്കുന്നത് എന്നതാണ് പുറത്ത് വരുന്ന വിവരം.
2021-ല്‍ 82 ദിവസത്തോളം സംസ്ഥാനത്തിന് പുറത്തായിരുന്നു ഗവര്‍ണർ. അധിക യാത്ര ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭവന്‍ ഇടപെട്ടിരുന്നു. ഒരു മാസത്തില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന് പുറത്തു പോകരുതെന്ന ചട്ടമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത് . എന്നാല്‍ താന്‍ രേഖകളെല്ലാം സമര്‍പ്പിച്ചതോടെ തുടര്‍ന്ന് ചട്ടം പാലിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഗവര്‍ണറുടെ വാദം.
2022 മാര്‍ച്ച് മാസത്തില്‍ 19 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണര്‍, ജൂണിലും ആഗസ്റ്റിലും 17 ദിവസം വീതം യാത്രയ്ക്കായി മാറ്റിവെയ്ക്കുകയും ചെയ്തു . യാത്രകളില്‍ കൂടുതലും ഡല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കുമായിരുന്നു എന്നതാണ് ശ്രദ്ധേയമാറ് . 2021-ലും സമാനമായ രീതിയില്‍ പല മാസങ്ങളിലും അനുവദനീയമായ ദിവസങ്ങളില്‍ കൂടുതല്‍ ഗവര്‍ണര്‍ സംസ്ഥാനത്തിന് പുറത്തായിരുന്നു.
https://www.facebook.com/Malayalivartha

























