Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തൊഴില്‍ തട്ടി്പ്പും പിന്‍വാതില്‍ നിയമനവും ഇത്രയധികം രൂക്ഷമായിട്ടും ഇടതുപക്ഷത്തെ യുവജന സംഘടനകളുടെ ഒളിച്ചോട്ടം ഏറെകുരെ നാണിപ്പിക്കുന്നതരത്തിലായി പോയി.

05 DECEMBER 2022 04:23 PM IST
മലയാളി വാര്‍ത്ത
തൊഴില്‍ തട്ടിപ്പിന്റെ മറ്റൊരു രൂപമായി മാറിയിരിക്കുകായണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുക, അല്ലെങ്കില്‍ റാങ്കിന്റെ കാലാവധി കഴിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യുക. അതിലൂടെ വേണ്ടപ്പെട്ടവരെ താല്കാലികക്കാരായി പിന്‍വാതിലിലൂടെ തിരുകി കയറ്റുകയെന്ന തന്ത്രം സിപിഎം കേരളത്തില്‍ വിജയകരമായി നടത്തി കൊണ്ടിരിക്കുന്നു.
തൊഴില്‍ തട്ടി്പ്പും പിന്‍വാതില്‍ നിയമനവും ഇത്രയധികം രൂക്ഷമായിട്ടും ഇടതുപക്ഷത്തെ യുവജന സംഘടനകളുടെ ഒളിച്ചോട്ടം ഏറെകുരെ നാണിപ്പിക്കുന്നതരത്തിലായി പോയി. പിണറായി സര്‍ക്കാരിന്റെ ആശ്രതന്മാരായ ഡിവൈ എഫ് ഐയും. എ.ഐ.വൈ.എഫും ഒളിച്ചോടിയതിന് സമമാണ്. എന്നാല്‍ സമരം ചെയ്യാനുള്ള അവസസരങ്ങള്‍ പരമാവധി ഇല്ലാതാക്കുകയാണ് യൂത്ത് കോണ്‍ഗ്രസുകാരും.  

എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടികയില്‍ 696ാം റാങ്കുകാരിയായിരുന്നു നിഷ. 2015 മാര്‍ച്ച് 31 നു നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2018 മാര്‍ച്ച് 31നു തീര്‍ന്നു. അതിനു ദിവസങ്ങള്‍ക്കു മുന്‍പ് 28 നാണ് കൊച്ചി കോര്‍പറേഷനിലെ ഒഴിവ് നഗരകാര്യ ഡയറക്ടറെ അറിയിക്കുന്നത്. നഗരകാര്യ ഡയറക്ടര്‍ ഓഫിസില്‍ ഈ ഇമെയില്‍ വരുമ്പോള്‍ നിഷയും റാങ്ക് പട്ടികയിലെ മറ്റ് ഉദ്യോഗാര്‍ഥികളും അവിടെയുണ്ടായിരുന്നു.

'ഇന്നു തന്നെ ഒഴിവ് പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യണേ' എന്നു ഓഫിസിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ക്ലാര്‍ക്ക് ബിനുരാജിനോടു യാചിച്ചു പറഞ്ഞു. 'ചെയ്യാം ചെയ്യാം' എന്നായിരുന്നു മറുപടി. ആ മറുപടിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് നിഷ മടങ്ങിയത്. ഉള്ളില്‍ ഇങ്ങനെയൊരു ക്രൂരത ഒളിപ്പിച്ചിരുന്നതായി സങ്കല്‍പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പക തീര്‍ക്കാനെന്നോണം അന്ന് അര്‍ധരാത്രി കൃത്യം 12ന് അയാള്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു കൊണ്ട് എറണാകുളം ജില്ലാ പിഎസ്സി ഓഫിസര്‍ക്കു മെയില്‍ അയച്ചു. രേഖകള്‍ പ്രകാരം അതു പിഎസ്സി ഓഫിസിലെത്തിയത് 12.04ന്. ആ സാങ്കേതികതയില്‍ എന്റെ പ്രതീക്ഷകള്‍ നിലച്ചു...' നിഷയുടെ വാക്കുകള്‍ ഏവരേയും ആകുലപ്പെടുത്തുന്നതാണ്..

എന്റെ അറിവില്‍ ഞാന്‍ ഒരു തെറ്റേ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ അനിശ്ചിതകാല സമരത്തില്‍ പങ്കെടുത്തു നിരാഹാരം കിടന്നു. പലപ്പോഴും നിരാഹാര പന്തലില്‍ നിന്നിറങ്ങിയാണു തലസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫിസുകളും ഞാനും മറ്റുള്ളവരും കയറിയിറങ്ങിയത്.

കാല് പിടിച്ച് കരയുന്നവരെ പുറം കാലിന് തൊഴിക്കുന്നതാണോ സര്‍ക്കാര്‍ നയം എന്നതാണ് സംശയം ഉയര്‍ത്തുന്നത്. കാരണം ഇത് ഒരു നിഷുടെ മാത്രം വിഷയമല്ല. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിനാളുകളുടെ വികാരമാണ്. എന്‍ഡിസി റാങ്ക് ലിസ്റ്റില്‍ കയറി പറ്റാനായി ആ യുവതി നേരിടേണ്ടി വന്ന കഷ്ടപാടുകള്‍ മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം എന്നു തന്നെ പറയേണ്ടി വരും.

സംഭവം വിവാദമായിട്ടും യുവജന സംഘടനകളൊന്നും ഇതില്‍ ഇടപെട്ടിട്ടില്ല. കാരണം തൊഴിലിനുവേണ്ടി നിരന്തരം സമരം ചെയ്യുന്ന ഇടതു യുവജന സംഘടനകള്‍ക്ക് മറുത്തൊന്നും പറയാനില്ല. അവര്‍ പ്രതപക്ഷത്തായിരുന്നെങ്കില്‍ ഉണ്ടാകാവുന്ന പുകിലുകള്‍  ഊഹിക്കാവുന്നതേയുള്ളൂ. ഡിവൈ എഫ് ഐ ഭരണപക്ഷ പാര്‍ട്ടിയോടൊപ്പം ആയിരുന്നില്ലെങ്കില്‍ വാര്‍ത്ത പുറത്തു വന്ന ദിവസം തന്നെ നഗരകാര്യ വാകുപ്പ് ഡയറക്ടറുടെ ഓഫീസ് വളഞ്ഞ് മുദ്രാവാക്യം വിളിമുഴക്കിയേനേ. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തുന്ന ഇത്തരം കുടിലതകള്‍ക്ക് കണ്ട് തലതാഴ്ത്തി അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന കീഴ് വഴക്കത്തിലേയ്ക്ക് ഇടതു യുവജനസംഘടനകളൊക്കെ മാറിയെന്നതാണ് അതിശയം.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തൊഴില്‍ മേഖലയിലുണ്ടായ തട്ടിപ്പുകള്‍ വളരെ വലുതാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാഗംങ്ങള്‍ക്കുമായി മാത്രം താല്കാലിക, കോണ്‍ട്രാക്ട് നിയമനങ്ങള്‍ മാറ്റി വെച്ചു. കത്തെഴുതി പാര്‍ട്ടിക്കാരെ കണ്ടെത്തി നിയമനം നല്കുന്ന തരത്തിലേയ്ക്ക് ഇടതു പക്ഷം അധപതിച്ചിരിക്കുന്നു. അല്ലോയോ പിണറായി വിജയാ അങ്ങയുടെ പാര്‍ട്ടിയിലെ ലക്ഷക്കണക്കിന് പാവപ്പെട്ട അനുയായികള്‍ പാര്‍ട്ടിയുടെ നെറികെട്ട പോക്കില്‍ അസ്വസ്ഥരാണ്. പാര്‍ട്ടി മന്ദിരങ്ങളും മണിമാളികകളും കെട്ടി ഉയര്‍ത്തുന്നത് ആവോശത്തോടെയാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ആസ്വദിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ നാല്പത്തി രണ്ട് ലക്ഷത്തിന്റെ കാലിതൊഴുത്ത് പോരാഞ്ഞ് ഒരു നിലകെട്ടിടത്തിന ്‌ലിഫ്റ്റ് നിര്‍മ്മിക്കാനും ലക്ഷങ്ങള്‍ ചിലവഴിക്കുകയാണ്. മുഖ്യന്ത്രിക്കും കുടുംബത്തിനും സൗകര്യങ്ങള്‍ ഒരുക്കാനും പാര്‍ട്ടിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാനും സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടില്ല.             
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (24 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (33 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (37 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (42 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (47 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (52 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends