സിനിമാ നിർമാതാവ് ജയ്സൻ ജോസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ; രണ്ടു ദിവസമായി യാതൊരു വിവരവും ലഭിക്കാതിരുന്ന കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ച് ഫ്‌ളാറ്റ് സെക്രട്ടറി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറന്നപ്പോൾ കണ്ടത് ജയ്സൻതറയിൽ കിടക്കുന്ന നിലയിൽ

സിനിമാ നിർമാതാവ് ജയ്സൻ ജോസഫിനെ (ജയ്സൺ എളങ്കുളം, 44) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പനമ്പള്ളി നഗർ സൗത്ത് യുവജന സമാജം റോഡിൽ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിൽ തറയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
അതേസമയം രണ്ടുദിവസമായി ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന്, ജെയ്‌സന്റെ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഫ്‌ളാറ്റ് സെക്രട്ടറി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറന്നപ്പോഴാണ് അകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം തന്നെ ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ദിലീപ് ചിത്രമായ ശൃംഗാരവേലൻ (2013), ഓർമ്മയുണ്ടോ ഈ മുഖം (2014), ജമ്‌നാപ്യാരി (2015), ലവകുശ (2017) എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. പ്രൊഡക്ഷൻ മാനേജരായാണ് സിനിമാ മേഖലയിൽ സജീവമാകുന്നത്. ബ്രിട്ടീഷ് മാർക്കറ്റ് (1997) എന്ന ചിത്രത്തിലൂടെയാണ് പ്രൊഡക്ഷൻ മാനേജരായി തുടക്കം കുറിച്ചത്.
https://www.facebook.com/Malayalivartha


























