വിഴിഞ്ഞം സമരം ഒത്തു തീര്‍പ്പാക്കാന്‍ സമവായ നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.... ഇന്ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സമവായ ചര്‍ച്ച ഫലപ്രദമാവുമെന്ന് പൊതു പ്രതീക്ഷ.... സമവായത്തിന് തീവ്ര ശ്രമം....

വിഴിഞ്ഞം സമരം.... ഇന്ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സമവായ ചര്‍ച്ച ഫലപ്രദമാവുമെന്ന് പൊതു പ്രതീക്ഷ.... സമരം ഇന്ന് അവസാനിച്ചാല്‍ വ്യാഴാഴ്ച മുതല്‍ നിര്‍മ്മാണ നടപടി തുടങ്ങാമെന്ന് പ്രതീക്ഷയില്‍ തുറമുഖവകുപ്പ്....
വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കുന്നതു സംബന്ധിച്ച് നാളെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാനിരിക്കേ, തുറുമുഖ വിരുദ്ധ സമരം നയിക്കുന്ന ലത്തീന്‍ അതിരൂപതയുടെ അതിരുവിട്ട സമവായ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കേന്ദ്രസേനയുടെ സുരക്ഷയില്‍ ഈ മാസം പതിനഞ്ചിനകം തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കാമെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍
അതേസമയം വിദഗ്ദ്ധ സമിതിയില്‍ മത്സ്യത്തൊഴിലാളി പ്രതിനിധി വേണം, കേസുകള്‍ പിന്‍വലിക്കണം എന്നതുള്‍പ്പെടെ അതിരൂപത മുന്നോട്ടുവച്ച നാല് ആവശ്യങ്ങളും ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ ഉപസമിതി യോഗം തള്ളിയിരുന്നു. ഇവ അംഗീകരിച്ചാല്‍ നിര്‍മ്മാണം നിറുത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാമെന്നാണ് സമരസമിതി നിലപാട്.
വിദഗ്ദ്ധ സമിതിയില്‍ മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉള്‍പ്പെടുത്തിയാല്‍ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയതാകുമെന്നും കീഴ്വഴക്കമായി മാറുമെന്നും മുഖ്യമന്ത്രി മന്ത്രിമാരെ അറിയിച്ചു.
കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ, ചീഫ് സെക്രട്ടറി വി.പി.ജോയി വഴിയാണ് സമവായ ഫോര്‍മുല സര്‍ക്കാരിനെ അറിയിച്ചത്. ഉപസമിതി നിലപാട് ഫോണ്‍ വഴി സമരസമിതി പ്രതിനിധികളെ ചീഫ് സെക്രട്ടറി അറിയിക്കുകയും ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയും ചെയ്തു.
തീരുമാനമറിയിക്കാന്‍ സമയം വേണമെന്നായിരുന്നു അതിരൂപതയുടെ മറുപടി.ഇതോടെ സമരക്കാരുമായുള്ള ചര്‍ച്ച ഇന്ന് വൈകിട്ട് 5.30ന് നടത്താന്‍ തീരുമാനിച്ചു. അതിനു മുമ്പ് സമരസമിതി യോഗം ചേരും. യോജിപ്പുണ്ടെങ്കിലേ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കെത്തുകയുള്ളൂ.
https://www.facebook.com/Malayalivartha


























