Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കൊറിയക്കാര്‍ ശൂ... വിറപ്പിക്കാന്‍ എത്തിയവരുടെ ആത്മവിശ്വാസത്തെ നേരിട്ട ബ്രസീല്‍ ആരാധകരെ ആനന്ദത്തില്‍ ആറാടിപ്പിച്ചു; ഇതിലും മനോഹര വിജയം സ്വപ്നത്തില്‍ മാത്രം; കൊറിയക്കാരെ തലങ്ങും വിലങ്ങും തല്ലി ഒന്നിനെതിരെ നാല് ഗോളിന് വിജയം

06 DECEMBER 2022 09:18 AM IST
മലയാളി വാര്‍ത്ത

വിറപ്പിക്കാന്‍ എത്തിയ കൊറിയക്കാരെ ബ്രസീല്‍ അക്ഷരാര്‍ത്ഥത്തില്‍ തവിടു പൊടിയാക്കി. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന്റെ വമ്പന്‍ മുന്നേറ്റം. ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും ഏകപക്ഷീയമായി മാറിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ലിസണ്‍, പക്വേറ്റ എന്നിവരാണ് ഗോള്‍ നേടിയത്. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലേത് പോലെ ബ്രസീലിന്റെ അതിവേഗ നീക്കങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്.

പോര്‍ച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാന്‍ അനുവദിക്കാതെ പറപ്പിച്ചു. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് എത്തുന്ന ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലേത് പോലെ ബ്രസീലിന്റെ അതിവേഗ നീക്കങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്.

ഹൈ പ്രസിംഗിന് പോകാതെ, പ്രതിരോധത്തില്‍ വിള്ളലുകള്‍ വരാതെ മുന്‍കരുതല്‍ സ്വീകരിക്കുകയായിരുന്നു ദക്ഷിണ കൊറിയ. എന്നാല്‍, ബ്രസീലിന്റെ കനത്ത ആക്രമണത്തെ പിടിച്ച് നിര്‍ത്താന്‍ അതൊന്നും പോരായെന്ന് കൊറിയന്‍ സംഘത്തിന് അധികം വൈകാതെ മനസിലായി. ഏഴാം മിനിറ്റില്‍ തന്നെ കാനറികള്‍ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് സ്വന്തമാക്കി. ബോക്‌സിന്റെ വലതുഭാഗത്ത് നിന്നുള്ള റാഫീഞ്ഞയുടെ പാസ് നടുഭാഗത്തെ കൂട്ടിയിടികള്‍ക്കൊടുവില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വിനീഷ്യസിലേക്കാണ് എത്തിയത്.

ആവശ്യത്തിന് സമയം ലഭിച്ച റയല്‍ മാഡ്രിഡ് താരം അതി സുന്ദരമായി ലക്ഷ്യം ഭേദിച്ചു. 10-ാം മിനിറ്റില്‍ കൊറിയയുടെ എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് കൊണ്ട് റിച്ചാര്‍ലിസണെ വീഴ്ത്തിയതിന് പെനാല്‍റ്റി വിധിക്കപ്പെട്ടു. പന്തില്‍ ഒരു ഉമ്മ നല്‍കി കൊണ്ട് ദക്ഷിണ കൊറിയന്‍ ഗോളിയുടെ സകല അടവുകളെയും നിസാരമാക്കി നെയ്മര്‍ ഖത്തര്‍ ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ പേരിലെഴുതി. മനോഹരമായി ഒഴുകുന്ന സാംബ സംഗീതത്തിന് മുന്നില്‍ അങ്ങനെയൊന്നും മുട്ടുമടക്കില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടാണ് ദക്ഷിണ കൊറിയ പൊരുതിയത്.

16-ാം മിനിറ്റില്‍ വാംഗ് ഹീ ചാന്റെ കാലില്‍ നിന്ന് പറന്ന ലോംഗ് ഷോട്ട് ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണെ നന്നേ കഷ്ടപ്പെടുത്തി കളഞ്ഞു. പന്ത് കൈവശം ഉള്ളപ്പോള്‍ മൂന്നോ നാലോ താരങ്ങള്‍ വരെ മുന്നോട്ട് കയറി ഒരു ഗോള്‍ മടക്കാനുള്ള നിരന്തര ശ്രമം കൊറിയന്‍ നിര തുടര്‍ന്നു. എന്നാല്‍, ത്രില്ലര്‍ സിനിമകളുടെ ആശാന്മാരായ കൊറിയക്കാരെ ഫുട്‌ബോളിന്റെ താളം ഒരിക്കല്‍ കൂടെ കാനറികള്‍ പഠിപ്പിച്ചു.

ഇത്തവണ മാര്‍ക്വീഞ്ഞോസ് - തിയാഗോ സില്‍വ - റിച്ചാര്‍ലിസണ്‍ എന്നിവരുടെ പാസിംഗ് മികവാണ് ഗോളില്‍ കലാശിച്ചത്. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് കൊറിയന്‍ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി കയറിപ്പോയ റിച്ചാര്‍ലിസണ്‍ ബ്രസീലിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ഇതോടെ മാനസികമായി കൊറിയ അമ്പേ തകര്‍ന്നു. ആവേശത്തിലായ ബ്രസീല്‍ ഗോള്‍ മേളം ആസ്വദിക്കാനുള്ള മൂഡില്‍ തന്നെയായിരുന്നു.

36-ാം മിനിറ്റില്‍ പക്വേറ്റയിലൂടെ നാലാം ഗോളും വന്നു. വിനീഷ്യസിന്റെ ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്ന് വന്ന ചീക്കി പാസിലേക്ക് ഓടിയെത്തിയ പക്വേറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് കാല്‍ വയ്‌ക്കേണ്ടി മാത്രമാണ് വന്നത്. കൂടുതലൊന്നും സംഭവിക്കും മുമ്പ് ഹാഫ് ടൈം വിസില്‍ മുഴങ്ങിയത് ദക്ഷിണ കൊറിയക്ക് ആശ്വസമായി. ദക്ഷിണ കൊറിയയുടെ മികച്ച ഒരു ആക്രമണത്തോടെയാണ് രണ്ടാം പാതിക്ക് തുടക്കമായത്. സണ്‍ ഹ്യൂംഗ് മിന്നിന്റെ ഷോട്ട് മുന്നോട്ട് കയറിയെത്തിയ അലിസണ്‍ രക്ഷപ്പെടുത്തി.

ആക്രമണങ്ങള്‍ക്ക് പോകുമ്പോള്‍ ബ്രസീലിന്റെ കൗണ്ടര്‍ അറ്റാക്കിംഗിന് മുന്നില്‍ പതറുന്നതാണ് ദക്ഷിണ കൊറിയക്ക് വിനയായി കൊണ്ടിരുന്നത്. ഇരു വിംഗുകളിലൂടെയും വിനീഷ്യസും റാഫീഞ്ഞയും നടത്തുന്ന റണ്ണൂകള്‍ കൊറിയന്‍ ബോക്‌സിലേക്ക് മിന്നല്‍ പോലെയാണ് എത്തിക്കൊണ്ടിരുന്നത്. 54-ാം മിനിറ്റില്‍ മൂന്ന് കൊറിയന്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് റാഫീഞ്ഞ തൊടുത്ത ഷോട്ടില്‍ കിം സ്യൂംഗ് ഗ്യൂവിന് കൈ എത്തിക്കാനായതിനാല്‍ അഞ്ചാം ഗോള്‍ പിറന്നില്ല.

62-ാം മിനിറ്റില്‍ നെയ്മറിന്റെ പാസ് സ്വീകരിച്ച് വീണ്ടും റാഫീഞ്ഞ എത്തി, ഇത്തവണയും ഗ്യൂവ് ഉറച്ച് നിന്നു. വിജയം ഉറപ്പിച്ചതോടെ ബ്രസീല്‍ ഒന്നടങ്ങി. ഇത് മുതലാക്കി എങ്ങനെയെങ്കിലും ഒരു ഗോളെങ്കിലും മടക്കാനാണ് ദക്ഷിണ കൊറിയ ആഗ്രഹിച്ചത്. ഇതിനിടെ 76-ാം മിനിറ്റില്‍ ഏറ്റ ക്ഷതങ്ങള്‍ക്കൊന്നും പരിഹാരമാകില്ലെങ്കിലും കൊറിയ തെല്ല് ആശ്വാസം കണ്ടെത്തി. ഫ്രീകിക്ക് ബ്രസീല്‍ പ്രതിരോധിച്ചപ്പോള്‍ പന്ത് വന്നത് ബോക്‌സിന് പുറത്തുള്ള പൈക്ക് സ്യുംഗ് ഹോയുടെ കാലിലേക്കാണ്. വെടിച്ചില്ല് പോലെ പറന്ന ഷോട്ട് അലിസണെയും ത്രസിപ്പിച്ച് വലയെ തുളച്ചു. പിന്നെയും ചില നീക്കങ്ങള്‍ ദക്ഷിണ കൊറിയ ഒരുക്കിയെടുത്തെങ്കിലും പരാജയഭാരം കുറയ്ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതോടെ ബ്രസീല്‍ ആരാധകര്‍ ആവേശത്തിലായി വിജയമാഘോഷിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends