Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വല്ലാത്തൊരു നിമിഷം... ലോകകപ്പില്‍ ഏഷ്യക്കാരെ സങ്കടത്തിലാക്കി ജപ്പാന്റെ പതനം; ജയിക്കേണ്ടിയിരുന്ന മത്സരം കൈവിട്ട് പോയതിന്റെ ഞെട്ടലില്‍ ജപ്പാന്‍കാര്‍; ജപ്പാന്റെ പോരാട്ടവീര്യത്തെ മറികടന്ന് നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

06 DECEMBER 2022 10:01 AM IST
മലയാളി വാര്‍ത്ത

ഖത്തര്‍ ലോകകപ്പ് കൂടുതല്‍ ആവേശമാകുകയാണ്. ആദ്യമായി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ജപ്പാന്റെ പോരാട്ടവീര്യത്തെ മറികടന്ന് നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഷൂട്ടൗട്ടില്‍ ജാപ്പനീസ് പോരാട്ടവീര്യത്തെ ക്രൊയേഷ്യ മറികടന്നത്.

ജപ്പാന്റെ പോരാട്ടവീര്യം ഡൊമിനിക് ലിവാകോവിച്ച് എന്ന വന്‍മതിലിന് മുന്നില്‍ നിഷ്പ്രഭമായി. ഈ ലോകകപ്പില്‍ ഷൂട്ടൗട്ട് ആദ്യമായി വിധി പറഞ്ഞപ്പോള്‍ കിക്കുകള്‍ തുലച്ച് ജപ്പാന്‍ പുറത്തായി. ഉദയസൂര്യന്റെ സ്വപ്നങ്ങള്‍ ഒരിക്കല്‍ക്കൂടി പ്രീക്വാര്‍ട്ടറിന്റെ പടിവാതലില്‍ തകര്‍ന്നപ്പോള്‍ ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ക്വാര്‍ട്ടര്‍ഫൈനലില്‍ വീറോടെ പ്രവേശിക്കുകയും ചെയ്തു. മൂന്ന് ജാപ്പനീസ് കിക്കുകള്‍ തട്ടികയറ്റിയ ഗോളി ലിവാകോവിച്ചിന്റെ മാജിക്കിലാണ് നിലവിലെ റണ്ണറപ്പ് ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.

ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ ജയം. മായ യോഷിദ, കോറു മിറ്റോമ, താകുമി മിനാമിനോ എന്നിവരുടെ കിക്കുകളാണ് ലിവാകോവിച്ച് ഡൈവ് ചെയ്ത് തടഞ്ഞത്. ക്രൊയേഷ്യയുടെ മാര്‍ക്കോ ലിവായയുടെ കിക്ക് പോസ്റ്റില്‍ ഇടിച്ചു മടങ്ങി. ജപ്പാന്റെ തകുമ അസാനോയുടെ കിക്ക് മാത്രമാണ് വലയില്‍ കയറിയത്. ക്രൊയേഷ്യയ്ക്കായി മരിയോ പസാലിച്ചും മാഴ്‌സലോ ബ്രോസോവിച്ചും നിക്കോളാ വ്‌ളാസിച്ചുമാണ് ലക്ഷ്യം കണ്ടത്.

ഗ്രൂപ്പ് ഘട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മനിയെയും സ്‌പെയിനെയും തോല്‍പ്പിച്ച് ഞെട്ടിച്ച ജപ്പാന്, ഷൂട്ടൗട്ടിലെ തോല്‍വിയോടെ നാട്ടിലേക്ക് മടങ്ങാം. 2002, 2010, 2018 ലോകകപ്പുകളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണയും ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായത്. ഷൂട്ടൗട്ടില്‍ ജപ്പാന്‍ താരം ടകുമി മിനാമിനോ, കവോരു മിട്ടോമ, മായ യോഷിദ എന്നിവരുടെ ഷോട്ടുകള്‍ തടുത്തിട്ടാണ് ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകനായത്.

ജപ്പാനായി ലക്ഷ്യം കണ്ടത് ടകുമ അസാനോ മാത്രം. മറുവശത്ത് ക്രൊയേഷ്യയ്ക്കായി കിക്കെടുത്ത നിക്കോള വ്‌ലാസിച്ച്, മാര്‍സലോ ബ്രോസോവിച്ച്, മാരിയോ പസാലിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. അതേസമയം, മാര്‍ക്കോ ലിവായയുടെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. ഡിസംബര്‍ ഒന്‍പതിനു നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍, ബ്രസീലാണ് ക്രൊയേഷ്യയുടെ എതിരാളികള്‍.

2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും പെനല്‍റ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ ജയിച്ചത്. പിന്നീട് സെമിയില്‍ അധികസമയത്തും ജയിച്ചുകയറിയാണ് അവര്‍ ഫൈനലിലെത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ഖത്തര്‍ ലോകകപ്പിലും പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ ഷൂട്ടൗട്ട് വിജയം. നേരത്തെ, ജപ്പാനായി ആദ്യപകുതിയില്‍ ഡയ്‌സന്‍ മയേഡയും (43ാം മിനിറ്റ്) ക്രൊയേഷ്യയ്ക്കായി രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ചും (55ാം മിനിറ്റ്) ഗോള്‍ നേടിയതോടെയാണ് മത്സരം അധിക സമയത്തേക്കു നീണ്ടത്.

ജപ്പാന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് അവരുടെ ആദ്യ ഗോളിലേക്ക് എത്തിയ നീക്കത്തിന്റെ തുടക്കം. പന്ത് നേരെ ബോക്‌സിലേക്ക് ഉയര്‍ത്തിവിടുന്നതിനു പകരം ജപ്പാന്‍ എടുത്തത് ഷോര്‍ട്ട് കോര്‍ണര്‍. പരസ്പരം പന്തു കൈമാറി നടത്തിയ നീക്കത്തിനൊടുവില്‍ റിറ്റ്‌സു ഡൊവാന്റെ ക്രോസ് ക്രൊയേഷ്യന്‍ ബോക്‌സിലേക്ക്. ഉയര്‍ന്നുചാടിയ യോഷിദ പന്ത് നേരെ പോസ്റ്റിനു മുന്നിലേക്കിട്ടു. ഓടിയെത്തിയ മയേഡയുടെ ഷോട്ട് വലയിലേക്ക്.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ജപ്പാന്‍ ബോക്‌സില്‍ ക്രൊയേഷ്യ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായിരുന്നു 55ാം മിനിറ്റിലെ അവരുടെ സമനില ഗോള്‍. ജപ്പാന്‍ പകുതിയിലേക്ക് ക്രൊയേഷ്യ നടത്തിയ ഉജ്വലമായ മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിലേക്ക് ദെയാന്‍ ലോവ്റെന്റെ തകര്‍പ്പന്‍ ക്രോസ്. ഉയര്‍ന്നുചാടിയ പെരിസിച്ച് പന്തിന് പോസ്റ്റിന്റെ വലതു മൂലയിലേക്ക് വഴികാട്ടി. ഇതോടെ ഒപ്പത്തിനൊപ്പമെത്തി.

41ാം മിനിറ്റില്‍ ആദ്യ പകുതിയിലെ തന്നെ ഏറ്റവും മികച്ച അവസരം ജപ്പാനു ലഭിച്ചു. കുറിയ പാസുകളുമായി ക്രൊയേഷ്യന്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയ ജപ്പാന്‍ ഗോളിന് തൊട്ടടുത്തെത്തിയതാണ്. എന്നാല്‍, മുന്നേറ്റത്തിനൊടുവില്‍ ഡയ്ചി കമാഡ തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ഇതിനു പിന്നാലെയാണ് അവര്‍ ലീഡു നേടിയത്. ഇതോടെ താളം തെറ്റി. ഗോളടിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ഷൂട്ടൗട്ടില്‍ കണ്ണീര്‍ പാറുന്നതാണ് കണ്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends