മക്കളുടെ കണ്‍മുന്നില്‍ വച്ച്.... വര്‍ഷങ്ങള്‍ക്കുശേഷം യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞു.... ഭര്‍ത്താവ് അറസ്റ്റില്‍

വര്‍ഷങ്ങള്‍ക്കുശേഷം യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.... ഭര്‍ത്താവ് അറസ്റ്റില്‍. നേമം സ്വദേശിയായ അശ്വതിയുടെ മരണത്തില്‍ ഭര്‍ത്താവ് പൂഴിക്കുന്ന് പറങ്കിമാംവിള ലക്ഷം വീട് കോളനിയില്‍ രതീഷിനെ (35) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി. രതീഷ് അശ്വതിയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിന്നും വ്യക്തമായി. സംഭവ ദിവസം കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു അശ്വതിയെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം രതീഷ് തീകൊളുത്തിയത്.
2013 മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേമം സ്റ്റുഡിയോ റോഡ് പ്രീതി നിവാസില്‍ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു അശ്വതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയുമില്ലാതിരുന്ന അശ്വതിയെ പ്രണയിച്ചാണ് ഓട്ടോ ഡ്രൈവറായിരുന്ന രതീഷ് കല്ല്യാണം കഴിച്ചത്.
സ്ഥിരമായി മദ്യപിക്കുമായിരുന്ന രതീഷ് ഭാര്യയെ നിത്യവും ഉപദ്രവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അശ്വതിയുടെ മുത്തശ്ശി നല്‍കാമെന്ന് സമ്മതിച്ചിരുന്ന മൂന്ന് സെന്റ് ഭൂമി നല്‍കാന്‍ വിസമ്മതിച്ചു. ഇതും അശ്വതിയോടുള്ള ഉപദ്രവം വര്‍ദ്ധിക്കാനായി കാരണമായി. ഉപദ്രവം കൂടിയതോടെ അശ്വതിയുടെ അമ്മൂമ്മ ബന്ധു വീട്ടിലേക്ക് മാറി.
അന്ന് രണ്ട് വയസും മൂന്ന് മാസവും പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു അശ്വതി. സംഭവ ദിവസം കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു അശ്വതിയെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം രതീഷ് തീകൊളുത്തിയത്. വീട്ടുടമസ്ഥയായ ശാന്തയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു.
ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയായി എഴുത്തിത്തള്ളുകയായിരുന്നു. തെളിയാതെ കിടക്കുന്ന കേസുകള്‍ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.അശ്വതി മരിച്ച ദിവസം രതീഷിന്റെ കൈയില്‍ പൊള്ളലേറ്റിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റെന്നായിരുന്നു ആദ്യം രതീഷ് പൊലീസിനോട് പറഞ്ഞത്.
അതേസമയം, അശ്വതിയുടെ ഉള്ളം കൈകളില്‍ പൊള്ളലില്ലാതിരുന്നതും സംശയത്തിനിട നല്‍കി. രതീഷിന്റെ കൈയിലേറ്റ പൊള്ളല്‍ അശ്വതിയുടെ ശരീരത്തില്‍തൊട്ടപ്പോഴുണ്ടായതല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതും കൊലപാതക സാധ്യതയിലേക്ക് ക്രൈംബ്രാഞ്ചിനെ നയിച്ചു.
https://www.facebook.com/Malayalivartha


























