Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അമ്പരന്ന് രാഹുല്‍... ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നും വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; പുറത്തുവന്ന രണ്ട് എക്‌സിറ്റ് പോളുകളും ബിജെപിക്കു പടുകൂറ്റന്‍ വിജയമാണു പ്രവചിക്കുന്നത്; കോണ്‍ഗ്രസിന് സീറ്റ് കുറയും

06 DECEMBER 2022 09:59 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും തട്ടകമായ ഗുജറാത്തില്‍ ബിജെപിയ്ക്ക് പേടിവേണ്ട്. ഗുജറാത്തില്‍ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പന്‍ മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. പുറത്തുവന്ന രണ്ട് എക്‌സിറ്റ് പോളുകളും ബിജെപിക്കു പടുകൂറ്റന്‍ വിജയമാണു പ്രവചിക്കുന്നത്.

ഗുജറാത്തില്‍ ഇക്കുറിയും ബിജെപിക്ക് വന്‍ മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം, ഗുജറാത്തില്‍ ആപ്പ് അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്.

128 മുതല്‍ 148 വരെ സീറ്റുകള്‍ ഗുജറാത്തില്‍ ബിജെപി നേടുമെന്നാണ് റിപ്പബ്ലികിന്റെ സര്‍വേ പ്രവചനം. 30-42 കോണ്‍ഗ്രസ്, 2-10 ആപ്പ്, 3 സീറ്റ് വരെ മറ്റുള്ളവര്‍ നേടുമെന്നുമാണ് റിപ്പബ്ലികിന്റെ പോള്‍ പ്രവചിക്കുന്നത്. ആപ്പ് കോണ്‍ഗ്രസ് വോട്ട് ചോര്‍ത്തുമെന്നും കോണ്‍ഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും സര്‍വേ ഫലം പറയുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി 151 സീറ്റ് വരെ നേടുമെന്നും ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ഡിസംബര്‍ 8 നാണ് വോട്ടെണ്ണല്‍.

അതേസമയം ദില്ലി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയെന്ന് ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. നിലവില്‍ ഭരിക്കുന്ന ബിജെപിക്ക് 69 - 91 നും ഇടയില്‍ സീറ്റ് മാത്രമാണ് നേടാനാകുക എന്നാണ് സര്‍വ്വെ ഫലം പറയുന്നത്. എന്നാല്‍ ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി 149 നും 171 നും ഇടയില്‍ സീറ്റ് നേടുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. 2017 ല്‍ 182 സീറ്റാണ് ബിജെപി നേടിയിരുന്നത്.

ടൈംസ് നൌ ഇടിജി സര്‍വ്വെയും ആംആദ്മി പാര്‍ട്ടി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം നേടുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. 146 മുതല്‍ 156 വരെ സീറ്റ് വരെ ആംആദ്മി നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. എന്നാല്‍ ബിജെപി 84 മുതല്‍ 94 വരെ സീറ്റുകള്‍ നേടും എന്നും പ്രവചിക്കുന്നു. ഇരു സര്‍വ്വെകളിലും കോണ്‍ഗ്രസിന് കാര്യമായ നേട്ടം പ്രവചിക്കുന്നില്ല.

ദില്ലിയിലെ സര്‍ക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വര്‍ഷമായി ദില്ലിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുന്‍പാണ് മൂന്ന് കോര്‍പ്പറേഷനുകളും കേന്ദ്രസര്‍ക്കാര്‍ ഒറ്റ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആര്‍ക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍.

അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ രസകരമായ സംഭവം. യാത്ര ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലൂടെ കടന്നു പോവുകയാണ്. രാഹുലിന്റെ യാത്രക്കിടെയുണ്ടാകുന്ന രസകരമായ പല സംഭവങ്ങളും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ജോഡോ യാത്രക്കിടെ ഒരു കൂട്ടം ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് വിളിക്കുന്നതും അത് കേട്ട് രാഹുല്‍ ഗാന്ധി 'ഫ്‌ലൈയിംഗ് കിസിലൂടെ' മറുപടി നല്‍കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ അഗര്‍ മാല്‍വ ജില്ലയിലൂടെ കടന്നുപോകുമ്പോളാണ് സംഭവം. യാത്ര കാണാനായി റോഡിന് ഇരുവശത്തും കാത്തു നിന്നവരില്‍ ചിലരാണ് മോദി സ്തുതികള്‍ മുഴക്കിയത്. മോദി.. മോദി.. എന്ന് ആര്‍ത്തുവിളിച്ച ആള്‍ക്കൂട്ടത്തിന് നേരെ ഫ്‌ലയിംഗ് കിസ് നല്‍കിയാണ് രാബുല്‍ മറുപടി നല്‍കിയത്. മോദി-മോദി മുദ്രാവാക്യം വിളിച്ച ജനക്കൂട്ടത്തിന് നേരെ രാഹുല്‍ ഗാന്ധി ആദ്യം കൈ വീശി കാണിച്ചു. തുടര്‍ന്ന് പിന്നാലെ ഫ്‌ലയിംഗ് കിസ്സുകള്‍ നല്‍കി.

നരേന്ദ്ര മോദിയുടെ പേര് വിളിച്ചവര്‍ക്ക് നേരെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി ഇവരെ അനുനയിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. അവിരാള്‍ സിംഗ് എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് യാത്ര മധ്യപ്രദേശില്‍ നിന്ന് രാജസ്ഥാനിലേക്ക് പ്രവേശിച്ചത്.

 

r

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends