Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തലസ്ഥാനത്ത് ലോഡ്ജില്‍ ആയുധങ്ങളുമായി കഞ്ചാവും എംഡി എം എ യും വിറ്റ കേസ് ... മയക്കുമരുന്ന് സംഘം പോലീസിന് നേരെ പടക്കമെറിഞ്ഞ് 3 പ്രതികള്‍ രക്ഷപ്പെട്ട കേസ്, രജീഷിനെയും 17 കാരനെയും മാത്രം സ്‌പോട്ട് അറസ്റ്റ് ചെയ്തു, മുഖ്യ പ്രതി രജീഷടക്കം 4 പ്രതികള്‍ക്കും 17കാരനും എതിരെ നര്‍കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ കുറ്റപത്രം സമര്‍പ്പിച്ചു

06 DECEMBER 2022 07:55 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് ആയുധങ്ങളുമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പോലീസിന് നേരെ നാടന്‍ പടക്കമെറിഞ്ഞ കേസില്‍ മുഖ്യ പ്രതി രജീഷടക്കം 4 പ്രതികള്‍ക്കും 17കാരനായ കുട്ടിക്കുറ്റവാളിക്കുമെതിരെ നര്‍ക്കോട്ടിക് സെല്‍ കുറ്റപത്രം സമര്‍പ്പിച്ചു.

 

പ്രായപൂര്‍ത്തിയായ 4 പ്രതികള്‍ക്കെതിരെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് അസി. കമ്മീഷണര്‍ ഷീന്‍ തറയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 17 കാരനെതിരെ തിരുവനന്തപുരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് (ജെ. ജെ. ബി ) കോടതി ചുമതല വഹിക്കുന്ന രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.




ലഹരി വില്‍പ്പന സംഘത്തിലെ സംഘത്തിലെ പ്രധാനി നെടുങ്കാട് കട്ടയ്ക്കാല്‍ സ്വദേശി രജീഷ് (22) , മുഖ്യപ്രതി തിരുമല കുന്നപ്പുഴ വലിയ കട്ടയ്ക്കാല്‍ വീട്ടില്‍ അച്ചു എന്ന അനന്തു. എ.എസ് (22) , രാകേഷ് കൃഷ്ണന്‍ , ആകാശ് , വെള്ളായണി സ്വദേശിയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കുറ്റവാളിയും പ്രായ പൂര്‍ത്തിയാകാത്തതുമായ 17 കാരന്‍ എന്നിവര്‍ക്കെതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചത്.17 കാരന്റെ വിചാരണ പ്രത്യേകമായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് (ജെ. ജെ. ബി ) കോടതിയില്‍ നടക്കും.



കിള്ളിപ്പാലം ലോഡ്ജില്‍ ആയുധങ്ങളുമായി കഞ്ചാവും എംഡിഎംഎ യും വില്‍പന നടത്തിയത് പിടിക്കാന്‍ ചെന്ന പോലീസിന് നേരെ പടക്കമെറിഞ്ഞ് 3 പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

പ്രധാന പ്രതി രജീഷിനെയും 17 കാരനെയും മാത്രം സ്‌പോട്ട് അറസ്റ്റ് ചെയ്തു. 5 കിലോ കഞ്ചാവ് , രണ്ടു ഗ്രാം എംഡിഎംഎ , 2 പെല്ലറ്റ് ഗണ്‍ , 1ലൈറ്റര്‍ ഗണ്‍ , 2 വെട്ടുകത്തി , 5 മൊബൈല്‍ ഫോണ്‍ എന്നിവ ഇവരില്‍ നിന്ന് പിടികൂടിയിരുന്നു. തോക്കുകള്‍ ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍പ്പെട്ടവയാണ്.

5 കിലോ കഞ്ചാവ് കുറഞ്ഞ അളവായ ഒരു കിലോയ്ക്കും വാണിജ്യ അളവായ 10 കിലോയ്ക്കും ഇടക്കുള്ള ഇന്റര്‍മീഡിയറി ക്വാണ്ടിറ്റി ആയതിനാലും 2 ഗ്രാം എംഡി എംഎ കുറഞ്ഞ അളവായ 0.5 ഗ്രാമിനും വാണിജ്യ അളവായ 5 ഗ്രാമിനും ഇടക്കുള്ള ഇന്റര്‍മീഡിയറി ക്വാണ്ടിറ്റി ആയതിനാലുമാണ് പോലീസിന് നേരിട്ട് ഫയലിംഗ് അധികാര പരിധിയുള്ള ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2021 ഒക്ടോബര്‍ 18 ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിള്ളിപ്പാലം ബണ്ട് റോഡില്‍ കിള്ളി ടവര്‍ എന്ന വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കിള്ളി ടൂറിസ്റ്റ് ഹോമിലാണ് സംഭവം നടന്നത്.

മയക്കു മരുന്ന് കച്ചവടവും ഉപയോഗവും നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡിനെത്തിയ നര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള നര്‍ക്കോട്ടിക് , കരമന പോലീസ് സംഘത്തിന് നേരെയാണ് നാടന്‍ പടക്കമെറിഞ്ഞത്. തലനാരിഴക്കാണ് പോലീസുകാര്‍ രക്ഷപ്പെട്ടത്. നാടന്‍ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപ്പെട്ട മുഖ്യ പ്രതി അനന്തു (22) വും മറ്റൊരു പ്രതിയായ രാകേഷും ആകാശും മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ പ്രധാനി രജീഷ് , പ്രായപൂര്‍ത്തിയാകാത്ത 17 കാരന്‍ എന്നിവരാണ് സ്‌പോട്ടില്‍ വെച്ച് പിടിയിലായത്.


അസ്വാഭാവികമായി വിദ്യാര്‍ത്ഥികളടക്കം ഒട്ടേറെപ്പേര്‍ കിള്ളിപ്പാലത്തെ ലോഡ്ജിലെ മുറിയിലെത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നര്‍ക്കോട്ടിക് വിഭാഗം കിളിപ്പാലത്ത് നിരീക്ഷണം തുടങ്ങിയത്. വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും ലഹരി ഉപയോഗിച്ച നിലയില്‍ ഈ ഭാഗത്ത് കാണാറുണ്ടെന്ന് നാട്ടുകാരും വിവരം നല്‍കിയിരുന്നു. കള്ളിപ്പാലത്ത് നടന്ന രണ്ടു കൊലക്കേസുകളിലെ പ്രതികളുമായി ലഹരി വില്‍പ്പന സംഘത്തിന് ബന്ധമുള്ളതായും പോലീസ് കണ്ടെത്തി. പോലിസോ മറ്റു സംഘങ്ങളോ എത്തിയാല്‍ തിരിച്ചാക്രമിക്കാനും രക്ഷപ്പെടാനുമുള്ള ഒരുക്കങ്ങളെല്ലാം ഇവര്‍ തയ്യാറാക്കിയിരുന്നു.   

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends