Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

 ദുരൂഹത ബാക്കിയാക്കി... ഡ്രൈവിങ് സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍... നിര്‍ത്തിയിട്ട കാര്‍ കത്തി കണ്ണൂര്‍ സ്വദേശിയായ ടെക്സ്റ്റൈല്‍സ് ഉടമ മരിച്ചു.... മകളുടെ കല്യാണം നടക്കാനിരിക്കേയുണ്ടായ വേര്‍പാടില്‍ സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.... കാണുന്നവരോടൊക്കെ സൗമ്യമായി പെരുമാറിയിരുന്ന പ്രിയപ്പെട്ട മാത്യുവിന് എന്തുസംഭവിച്ചെന്നറിയാതെ നാട്ടുകാര്‍..

06 DECEMBER 2022 08:39 AM IST
മലയാളി വാര്‍ത്ത

ദുരൂഹത ബാക്കിയാക്കി... ഡ്രൈവിങ് സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍... നിര്‍ത്തിയിട്ട കാര്‍ കത്തി കണ്ണൂര്‍ സ്വദേശിയായ ടെക്സ്റ്റൈല്‍സ് ഉടമ മരിച്ചു.... മകളുടെ കല്യാണം നടക്കാനിരിക്കേയുണ്ടായ വേര്‍പാടില്‍ സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.... കാണുന്നവരോടൊക്കെ സൗമ്യമായി പെരുമാറിയിരുന്ന പ്രിയപ്പെട്ട മാത്യുവിന് എന്തുസംഭവിച്ചെന്നറിയാതെ നാട്ടുകാര്‍..

കേളകം മഹാറാണി ടെക്‌സ്റ്റൈല്‍സ് ഉടമ കേളകം നാനാനിപ്പൊയില്‍ കോണ്‍വെന്റിനു സമീപത്തെ നാട്ടുനിലത്ത് എം.കെ. മാത്യുവാണ് മരിച്ചത്.

 


ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. ഇന്ന് ജില്ലാ സ്‌കൂള്‍ കലോത്സവം ആരംഭിക്കാനിരുന്ന കണിയാരം ഫാ. ജി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുന്‍വശത്തെ റബ്ബര്‍തോട്ടത്തില്‍ നിര്‍ത്തിയിട്ട കാറാണ് കത്തിയത്. മാനന്തവാടി സെയ്ന്റ് ജോസഫസ് കത്തീഡ്രലിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍തോട്ടത്തിലാണ് കാറുണ്ടായിരുന്നത്.

സ്‌കൂളില്‍ കലോത്സവവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന തൊഴിലാളികളാണ് കാര്‍ കത്തുന്നത് കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാനന്തവാടി പോലീസും അഗ്നിരക്ഷാസേനയും എത്തി തീയണച്ച ശേഷമാണ് ഡ്രൈവിങ് സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.ബന്ധുക്കളും നാട്ടുകാരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി.



അതേസമയം കാണുന്നവരോടൊക്കെ സൗമ്യമായി പെരുമാറിയിരുന്ന പ്രിയപ്പെട്ട മാത്യുവിന് എന്തുസംഭവിച്ചെന്ന ദുഃഖമാണ് കേളകം സ്വദേശികള്‍ക്കുള്ളത്. അഞ്ചുപതിറ്റാണ്ടായി കേളകത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മഹാറാണി ടെക്സ്റ്റയില്‍ എന്ന സ്ഥാപനത്തെപ്പറ്റി അവിടെയെത്തുന്ന എല്ലാവര്‍ക്കുമറിയാം. മകളുടെ കല്യാണം നടക്കാനിരിക്കേ കുടുംബത്തിലുണ്ടായ ദുഃഖം ഉള്‍ക്കൊള്ളാനാവാത്ത പ്രയാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കണിയാരത്തെ റബ്ബര്‍ത്തോട്ടത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തുന്നത് സമീപത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവം ചൊവ്വാഴ്ച തുടങ്ങാനിരിക്കേ അതിനുള്ള ഉത്സാഹത്തിലായിരുന്നു നാടൊന്നാകെ. സ്‌കൂള്‍ കലോത്സവം നടക്കുന്ന ഫാ. ജി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു തൊട്ടുമുന്നിലുള്ള മാനന്തവാടി സെയ്ന്റ് ജോസഫ്‌സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. റബ്ബറിനുപുറമേ കാപ്പിയും ഈ തോട്ടത്തിലുണ്ട്.



കാപ്പിത്തോട്ടനരികിലായാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കത്തീഡ്രലില്‍ നിന്ന് മഠത്തിലേക്ക് പോകാനായി മുമ്പ് ഇതുവഴി റോഡ് ഉണ്ടായിരുന്നെങ്കിലും മഠത്തിലേക്ക് മറ്റുവഴിയുള്ളതിനാല്‍ ഇപ്പോള്‍ ഇതുവഴി വാഹനങ്ങള്‍ കൊണ്ടുപോകാറില്ല. എങ്കിലും നടവഴിയായി റോഡ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. കേളകത്തു നിന്ന് ആളൊഴിഞ്ഞ ഈ സ്ഥലത്ത് മാത്യു എങ്ങനെ എത്തിയെന്ന സംശയമാണ് എല്ലാവരിലുമുള്ളത്.
സഹോദരന്‍ കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ളതാണ് മാത്യു ഉപയോഗിച്ച കാര്‍. വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ആളെപ്പറ്റിയുള്ള സൂചന പോലീസിന് ലഭിച്ചത്.

വൈകുന്നേരത്തോടെ ബന്ധുക്കളും നാട്ടുകാരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മാത്യു കാറോടിച്ചുപോകുന്ന ദൃശ്യം സെയ്ന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മാനന്തവാടി ഭാഗത്തുനിന്നാണ് കാര്‍ വന്നതെന്ന് വീഡിയോയിലൂടെ വ്യക്തമാണ്.



ഒരുനിമിഷം കത്തീഡ്രലിനു മുന്നില്‍ നിര്‍ത്തിയ ശേഷമാണ് ദേവാലയത്തിന്റെ അരികുവഴി കടന്നുപോകുന്ന റോഡിലൂടെ മാത്യു കാര്‍ ഓടിച്ചുപോയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ കഴിയുകയുള്ളൂ.

അതേസമയം 26-ന് നടക്കാനിരുന്ന മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു മാത്യുവും കുടുംബവും. ഇതിനായി കാറ്ററിങ് സര്‍വീസും പേരാവൂര്‍ തൊണ്ടിയില്‍ എത്തി ഓഡിറ്റോറിയവും ബുക്ക് ചെയ്തിരുന്നു. തിങ്കളാഴ്ച കെ.എസ്.എഫ്.ഇ.യിലേക്ക് എന്നുപറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് കേളകത്തു നിന്നെത്തിയവര്‍ പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends