കാസര്‍കോട് യുവാവിനെ വീടിനടുത്തുള്ള തെങ്ങിന്‍തോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... പാന്റ്‌സ് മാത്രം ധരിച്ച് ശരീരം മുഴുവന്‍ ചെളിപുരണ്ട നിലയിലായിരുന്നു, പുറത്തും കൈത്തണ്ടയിലും ചോര കല്ലിച്ച പാടുകളും മുറിവുകളും, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും

കാസര്‍കോട് യുവാവിനെ വീടിനടുത്തുള്ള തെങ്ങിന്‍തോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... പാന്റ്‌സ് മാത്രം ധരിച്ച് ശരീരം മുഴുവന്‍ ചെളിപുരണ്ട നിലയിലായിരുന്നു, പുറത്തും കൈത്തണ്ടയിലും ചോര കല്ലിച്ച പാടുകളും മുറിവുകളും, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും.മെട്ടമ്മല്‍ വയലൊടി ഹരിജന്‍ കോളനിയിലെ എം.പ്രിജേഷ് (പ്രിയേഷ്-31) ആണ് മരിച്ചത്.
വയലൊടിയിലെ കൊടക്കല്‍ കൃഷ്ണന്റെയും എം.അമ്മിണിയുടെയും മകനാണ്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപം യുവാവിന്റെ ബൈക്കുണ്ടായിരുന്നു. വയലൊടി പാലം കഴിഞ്ഞുള്ള വളവിലെ മതിലില്‍ ഹെല്‍മെറ്റ് കണ്ടെത്തി. പാന്റ്‌സിന്റെ കീശയില്‍ നിന്ന് പേഴ്സ് കിട്ടിയെങ്കിലും മൊബൈല്‍ ഫോണ്‍ കിട്ടിയില്ല. പയ്യന്നൂരില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തില്‍ ഡ്രൈവറായിരുന്നു പ്രിജേഷ്. നേരത്തേ വാഹന വില്പന ശാലയിലും ജോലി ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
അതേസമയം ശനിയാഴ്ച രാത്രി ഒന്‍പതോടെ മത്സ്യവുമായാണ് പ്രിജേഷ് വീട്ടിലെത്തിയത്. ഇപ്പോള്‍ത്തന്നെ കുറച്ചെണ്ണം പൊരിക്കണമെന്ന് പറഞ്ഞ് വീട്ടിലിരിക്കവേയാണ് ഒരു ഫോണ്‍ കോള്‍ വന്നതും അത്യാവശ്യമായി പയ്യന്നൂരിലേക്ക് പോകണമെന്നും വേഗം തിരിച്ചുവരാമെന്നും പറഞ്ഞാണ് പ്രിജേഷ് പോയതെന്ന് അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. നേരം ഏറെ വൈകിയിട്ടും വരാതായതോടെ അമ്മ അമ്മിണി മകന്റെ ഫോണിലേക്ക് വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നുണ്ടായിരുന്നില്ല.
രാത്രി ഒരുമണി വരെ ഫോണ്‍ റിങ് ചെയ്തിരുന്നു. അത്യാവശ്യങ്ങള്‍ക്കായി രാത്രിയില്‍ പോയാല്‍ രാവിലെ തിരിച്ചുവരാറാണ് പതിവ്. അതിനാല്‍ വീട്ടുകാര്‍ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് സ്വിച്ച് ഓഫാകുകയായിരുന്നു. വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റോഡിലൂടെയാണ് സാധാരണ യുവാവ് ബൈക്കില്‍ വീട്ടിലെത്തുക. വടക്കുഭാഗത്തുള്ള വഴിയിലൂടെ വന്നാല്‍ വീട്ടിലേക്ക് ബൈക്ക് കൊണ്ടുവരാന്‍ കഴിയില്ല. അവിടെ ഒരു കയറ്റമുണ്ട്. എന്നാല്‍ മൃതദേഹവും ബൈക്കും കണ്ടത് ആ ഭാഗത്തായിരുന്നു.
ഇതൊന്നുമറിയാതെ രാവിലെ അച്ഛന്‍ കൃഷ്ണന്‍ ആറുമണിക്ക് തന്നെ വീട്ടില്‍ നിന്ന് ജോലിക്കായി കൈക്കോട്ടുകടവിലേക്ക് പോയിരുന്നു. അവിടെ ഹോട്ടലില്‍ ചായ കഴിക്കുന്നതിനിടയിലാണ് സംഭവം അറിയുന്നത്. പ്രിജേഷിന്റെ സംശയാസ്പദമായ മരണത്തിന്റെ ഞെട്ടലിലാണ് മെട്ടമ്മല്‍ വയലോടിയിലെ നാട്ടുകാര്‍.
" fr
https://www.facebook.com/Malayalivartha

























