Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

'വിഴിഞ്ഞം തുറമുഖം വലിയ വികസനം കൊണ്ടുവരുമെന്ന് പറയുന്നവർ ഈ റിപ്പോർട്ടുകളോ രേഖകളോ വല്ലതും കണ്ടിട്ടുണ്ടോ ആവോ !! ദൈവം നമ്മളെ രക്ഷിക്കും എന്ന വിശ്വാസത്തിലപ്പുറം എന്ത് വസ്തുതകളിന്മേൽ ആണാവോ ഇവരുടെ വികസനവിശ്വസം? ഏലിയാസ് ജോണിന്റെയും കൂട്ടരുടെയും കോട്ടത്താപ്പ് കണക്കല്ല...' അഡ്വ. ഹരീഷ് വാസുദേവൻ കുറിക്കുന്നു

06 DECEMBER 2022 09:21 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം സമരത്തെ തുടർന്ന് സമവായ ചർച്ചകൾ നടന്നുവരുകയാണ്. ഇതിനിടെ 'വിഴിഞ്ഞം തുറമുഖം വലിയ വികസനം കൊണ്ടുവരുമെന്ന് പറയുന്നവർ ഈ റിപ്പോർട്ടുകളോ രേഖകളോ വല്ലതും കണ്ടിട്ടുണ്ടോ ആവോ !! ദൈവം നമ്മളെ രക്ഷിക്കും എന്ന വിശ്വാസത്തിലപ്പുറം എന്ത് വസ്തുതകളിന്മേൽ ആണാവോ ഇവരുടെ വികസനവിശ്വസം? ഏലിയാസ് ജോണിന്റെയും കൂട്ടരുടെയും കോട്ടത്താപ്പ് കണക്കല്ല' എന്ന് പറയുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ഒരു വിദഗ്ധ പഠനം ആവശ്യമുണ്ട് എന്നാണ് സർക്കാരിന്റെ നിലപാട്. ഗ്രീൻട്രിബ്യുണലിലെ അപ്പീലിൽ പറഞ്ഞത് പോലെ, വിഴിഞ്ഞം ഒരു eroding cost ആണെങ്കിൽ, പദ്ധതി കൊണ്ടാണ് തീരശോഷണമെങ്കിൽ, പഠനത്തിൽ തെളിയും. സർക്കാർ പദ്ധതി നിർത്തി വയ്‌ക്കേണ്ടി വരെ വന്നേക്കും. തെളിവാണ് പ്രധാനം - അതിനു പഠനത്തിന് തയ്യാർ. 2-3 ദിവസത്തിനുള്ളിൽ പഠനത്തിന്റെ TOR ഇറങ്ങിയേക്കും. എന്നാൽ പദ്ധതിയെ അനുകൂലിച്ചു രംഗത്ത് വന്ന സാംസ്‌കാരിക നായകന്മാർക്ക് അത്തരം ആശങ്ക ഒന്നുമില്ല. സർക്കാരിനേക്കാൾ വലിയ സർക്കാർ ഭക്തിയാണവർക്ക്.

നായകരുടെ ലിസ്റ്റ് നോക്കുകയായിരുന്നു. തലസ്ഥാനത്തെ പ്രമുഖ നിശാക്ലബ്ബിലെ സ്ഥിരം സാന്നിധ്യങ്ങൾക്കു പുറമെയുള്ളവർ ആരൊക്കെയാണെന്നാണ് ആദ്യം നോക്കിയത്. അധികമില്ല, ഭരണം വന്നശേഷം ഏത് ആപത്തിലും സർക്കാരിനൊപ്പം ചാടിവീഴുന്ന അടിമകലാസാഹിത്യസംഘത്തിന്റെ സ്ഥിരാംഗങ്ങൾക്ക് പുറമേ ശരിക്കും നിലപാടുള്ള വിരലിൽ എണ്ണാവുന്ന മറ്റുചിലർ.. പൗരപ്രമുഖരിൽ രാജപ്രമുഖ ഉണ്ട് മുൻപിൽ. തുല്യരിൽ തുല്യ.

ഈ പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം പോട്ടേ, എന്റെ വീട് തീരത്തല്ലാത്തത് കൊണ്ടും TVM എയർപോർട്ട് ഞാൻ ഉപയോഗിക്കാത്തതുകൊണ്ടും, മീൻപിടിച്ചല്ല ജീവിക്കുന്നത് എന്നതുകൊണ്ടും ശംഘുമുഖം ബീച്ചിനേക്കാൾ നല്ല ബീച്ച് നീലേശ്വരത്ത് ഉള്ളതുകൊണ്ടും ശരാശരി മലയാളിയെപ്പോലെ ഞാനും, വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ തൊഴിലോ വീടോ പോയാലും എനിക്കൊരു ചുക്കുമില്ല.. എന്നെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് മാത്രമേ സമരങ്ങളെ ഞാൻ പിന്തുണയ്ക്കൂ അല്ലാത്ത എല്ലാ സമരങ്ങളും അനാവശ്യമാണ്..

നൂറോ ഇരുനൂറോ മീറ്റർ കടൽ കയറിയാൽ എനിക്കെന്ത് !!

എന്നാൽ ഇതൊരു സാമ്പത്തിക ദുരന്തമായാൽ എനിക്ക് ദണ്ണമുണ്ട്. IFC ലോകത്തെ ഒന്നാംനിര സാമ്പത്തിക കൺസൾട്ടൻസി ആണ്. അവരുടെ റിപ്പോർട്ടുണ്ട്. മറ്റു സമാന റിപ്പോർട്ടറുകളുണ്ട്. വിഴിഞ്ഞം തുറമുഖം വലിയ വികസനം കൊണ്ടുവരുമെന്ന് പറയുന്നവർ ഈ റിപ്പോർട്ടുകളോ രേഖകളോ വല്ലതും കണ്ടിട്ടുണ്ടോ ആവോ !! ദൈവം നമ്മളെ രക്ഷിക്കും എന്ന വിശ്വാസത്തിലപ്പുറം എന്ത് വസ്തുതകളിന്മേൽ ആണാവോ ഇവരുടെ വികസനവിശ്വസം? ഏലിയാസ് ജോണിന്റെയും കൂട്ടരുടെയും കോട്ടത്താപ്പ് കണക്കല്ല - real facts, അതുണ്ടോ?

പെരുപ്പിച്ച കള്ളക്കണക്കിൽ കൊച്ചി മെട്രോയ്ക്ക് അംഗീകാരം നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസിലിരുന്ന് ഇടപെട്ട നായർക്ക് വസ്തുതകളോട് എന്ത് ബാധ്യത?? അതേ ഇടപെടൽ പദ്ധതിപ്രദേശവും വടക്കും ഇറോഡിങ് കോസ്റ്റ് അല്ലെന്ന നുണയ്ക്ക് അംഗീകാരം നേടാനും നടത്തി. അടുത്തൂൺ പറ്റി ഇരിക്കുമ്പോൾ പഴയ ചെയ്തികളെ ന്യായീകരിക്കുക..

ഖാദിചെയർമാന്റെ വണ്ടിക്ക് 30 ലക്ഷം ചെലവാക്കുമ്പോ പൊള്ളുന്ന മനോരമയ്ക്ക് വിഴിഞ്ഞത്ത് അദാനിയുടെ പേരിൽ കടലിൽ തള്ളുന്ന ആയിരക്കണക്കിന് കോടിയും, അതിന്റെ കെടുതി തീർക്കാൻ തീരത്ത് ഇനി വർഷാവർഷം ചെലവാക്കേണ്ടി വരുന്ന ആയിരക്കണക്കിന് കോടികളും കണ്ണിൽ പിടിക്കില്ല.. അതിലൊരു ത്രില്ലില്ല.. അതോണ്ട് മത്സ്യത്തൊഴിലാളികൾ അടിയന്തിരമായി ക്ലബിൽ അംഗത്വമെടുക്കണം. വികസനചർച്ചകളിൽ അത് അത്യാവശ്യമാണ്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends