Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിഴിഞ്ഞം അക്രമം മത്സ്യതൊഴിലാളികള്‍ മാത്രമെന്ന് സര്‍ക്കാര്‍ കോടതിയില്‍.

06 DECEMBER 2022 09:57 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം അക്രമം മത്സ്യതൊഴിലാളികള്‍ മാത്രമെന്ന് സര്‍ക്കാര്‍ കോടതിയില്‍.

വിഴിഞ്ഞത്തേയ്ക്ക് സര്‍ക്കാര്‍ അയച്ച സമാധാന സംഘവും പരാജയപ്പെട്ട് പിന്‍മാറി. മത്സ്യതൊഴിലാളികളെയോ ജനകീയ സമരസമിതി അംഗങ്ങളെയോ സ്വാധീനിക്കാന്‍ കഴിയാതെ ദൗത്യ സംഘം മടങ്ങി. വിഴിഞ്ഞത്ത് സര്‍ക്കാരിന്റെ സമവായ ശ്രമങ്ങള്‍ ഇനി മന്ത്രി മുഖ്യമന്ത്രി തലത്തിലേയക്ക് മാറുന്നതിന്റെ സൂചനകളാണുള്ളത്. സമാധാന ദൗത്യ സംഘം വിഴിഞ്ഞത്തെ പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സമരപന്തലിലെത്തി. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള സംഘത്തിന്റെ നിര്‍ദേശം ജനകീയ കൂട്ടായ്മ തള്ളി.

ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടങ്ങിയ സംഘമാണ് പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇവിടെത്തിയത്. വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെയാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്. പിന്നീട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്ന സമരപന്തലിലെത്തി.

ഇവിടെനിന്നാണ് പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയ ജനകീയ കൂട്ടായ്മയുടെ സമരപന്തലിലെത്തിയത്. എന്നാല്‍ സമാധാനശ്രമം ഏകപക്ഷീയമാണെന്നും വൈകിപോയെന്നും ജനകീയ കൂട്ടായ്മ നിലപാടെടുത്തു. നേരത്തെ അക്രമസമരം ഉണ്ടായപ്പോള്‍ സംഘം എവിടെയാരുന്നെന്ന് ഇവര്‍ ചോദ്യമുന്നയിച്ചു.കഴിഞ്ഞ ദിവസം തങ്ങളെ ആക്രമിച്ചവരെ ഇതുവരെ പിടികൂടാനായില്ല. ഇവരെ എത്രയും വേഗം പിടികൂടണമെന്നും ജനകീയ കൂട്ടായ്മ ആവശ്യമുന്നയിച്ചു.

ബിഷപ്പ് ഡോ. സൂസപാക്യം, ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം തുടങ്ങിയവരാണ് സമാധാനദൗത്യസംഘത്തിലുള്ളത്.
വിഴിഞ്ഞം സംഭവത്തെ കുറിച്ച എന്‍.ഐ.എ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. പോലീസ് അന്വേഷണം നടക്കു്ന്നുവെന്ന് പറഞ്ഞ സര്‍ക്കാര്‍ എന്നാല്‍ വിഴിഞ്ഞത്ത് നിരോധിത സംഘടനയുടെ സാന്നിധ്യവും സഹായവുമുണ്ടായെന്ന വാദം കോടതിയില്‍ ഉയര്‍ത്തിയില്ല.

വിഴിഞ്ഞത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെുയും തീവ്ര ഇടതു വിരുദ്ധ സംഘടനകളുടെയും മാവേയിസ്റ്റുകളുടെ സാന്നിധ്യമാണ് അക്രമമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞിരുന്നു. അതിന് പുറമേ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് തേവര്‍ കോവിലും വിഴിഞ്ഞത്ത് തീവ്രവാദ സംഘടനകളുടെ സ്വാധീനത്തെ കുറിച്ച് പറഞ്ഞിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ വിഴിഞ്ഞത്തെ തീവ്രവാദ ബന്ധത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഴിഞ്ഞം സ്വദേശിയായ റിട്ടയേര്‍ഡ് ഡിവൈ എസ്പിയാണ് എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്കിയത്. ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുകയും പോലീസ് അന്വഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും പറഞ്ഞു. സര്‍ക്കാരിന് മറ്റ് തീവ്രവാദ സംഘടനകളെ കുറിച്ച് പരാതിയില്ലാത്തതിനാല്‍ കോടതി സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഹര്‍ജി തള്ളുകയായിരുന്നു.



വിഴിഞ്ഞത്ത് എന്‍.ഐ.എ എത്തിയെന്നും വിദേശ കാര്യ മന്ത്രാലയും റിപ്പോര്‍ട്ട് തേടിയെന്നുമുള്ള പ്രചരണങ്ങള്‍ സമരക്കാരെയും ജനങ്ങളേയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ അതിജീവനത്തിനായി സമരം ചെയ്യുന്നവരെ കുടുക്കാനും സമരത്തിന്റെ ശ്രദ്ധ തിരിച്ചു വിടാനുമാണ് സര്‍ക്കാര്‍ തീവ്രവാദ ബന്ധവും, വിദേശ പണത്തിന്റെ വരവും പറയുന്നതെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആരോപണം. പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം., വിവിധ തീവ്ര ഇടതുവിരുദ്ധ സംഘടനകളും ഇടപെടല്‍ എന്നിവയേയെല്ലാം പോലീസ് സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്.  തുറമുഖ വിരുദ്ധ സമരത്തിന് മറവില്‍ മതതീവ്രവാദ ശക്തികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ പ്രസംഗിക്കുകയും ചെയ്തതോടെയാണ് എന്‍ ഐ എ വരവിന് കൂടുതല്‍ പ്രചാരം കിട്ടിയത്.

വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരുടെ ഇടപെടലുണ്ടെന്ന് വ്യക്തമാക്കുന്നതരത്തില്‍ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. വളെര ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. തൊട്ടുപിന്നാലെ എന്‍ ഐ എ വിഴിഞ്ഞത്ത് എത്തിയെന്ന വാര്‍ത്തയും പോലീസ് തന്നെയാണ് പുറത്തു വിട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends