മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഗാര്‍ഡ് റൂമില്‍ പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി... സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഗാര്‍ഡ് റൂമില്‍ പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
രാവിലെ 9.30-നാണ് ക്ലിഫ് ഹൗസിന് മുന്‍വശത്തുള്ള ഗാര്‍ഡ് റൂമില്‍ വെടിപൊട്ടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ മാഗസിനില്‍ കുടുങ്ങിയ വെടിയുണ്ട അബദ്ധത്തില്‍ പുറത്തേക്ക് തെറിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സിറ്റി പോലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha


























