Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഗ്രീഷ്മയുടെ സ്വപ്നം തകർന്നടിഞ്ഞു! കര്യങ്ങൾ പുറത്ത് വന്നതോടെ കല്യാണം വേണ്ടെന്ന് വച്ച് സൈനികന്റെ കുടുംബം.... ഉടൻ വിവാഹം ഉണ്ടകുമെന്ന് അറിയിച്ചത് അന്വേഷണ സംഘത്തെ, കമികനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയുടെ പ്രതിശ്രുത വരനായ നാഗർകോവിലിലെ സൈനികന് കല്യാണം, ജമ്മു കാശ്മീരിൽ നിന്നും ഇയാളെ ജില്ലാ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയതിന് പിന്നാലെ എല്ലാം പുറത്ത്!

06 DECEMBER 2022 11:48 AM IST
മലയാളി വാര്‍ത്ത

കാമുകനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയുടെ പ്രതിശ്രുത വരനായ നാഗർകോവിലിലെ സൈനികന് ഉടൻ കല്യാണം. കൊലപാതകത്തിൽ ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാൻ നോട്ടീസ് നൽകി ജമ്മു കാശ്മീരിൽ നിന്നും ഇയാളെ ജില്ലാ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തുകയുണ്ടായി. ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് കൈപറ്റി കമാന്റിങ് ഓഫീസറുടെ അനുമതി വാങ്ങി കഴിഞ്ഞയാഴ്ച സൈനികൻ നാഗർ കോവിലിലെ തറവാട് വീട്ടിൽ എത്തുകയും ചെയ്തു. ഇതിനുപിന്നാലെ പിതാവിനൊപ്പം രണ്ട് ദിവസം മുൻപ് റൂറൽ എസ്‌പി. ഓഫീസിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുകയും ചെയ്തു. സൈനികന്റെ മൊഴി പ്രകാരം ഗ്രീഷ്മയ്ക്ക് ഷാരോണുമായി അടുപ്പം ഉണ്ടായിരുന്നത് അറിയില്ലയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നത്.

കൂടാതെ ബന്ധുവഴി വന്ന വിവാഹാലോചന വിശദമായി അന്വേഷിച്ച ശേമാണ് ഉറപ്പിച്ചത്. നല്ല കുടുംബം പെൺകുട്ടിക്ക് നല്ല വിദ്യാഭ്യാസം, മോശമല്ലാത്ത സാമ്പത്തികം എന്നിവ മുൻനിർത്തിയാണ് വിവാഹം ഉറപ്പിച്ചതും. പിന്നാലെ ജാതക കൈമാറ്റൽ ചടങ്ങിന് ശേഷം ദിനവും ഫോണിൽ സംസാരിച്ചിരുന്നു. അന്നൊന്നും തന്നെ അസ്വഭാവികത തോന്നിയില്ല എന്നും സൈനികൻ വ്യക്തമാക്കി. ഷാരോണിന്റെ മരണശേഷം യൂട്യൂബ് വഴിയാണ് കാര്യങ്ങൾ അറിഞ്ഞിരുന്നത്. പിന്നീട് ടിവി ന്യൂസിലും കാര്യങ്ങൾ അറിയുകയുണ്ടായി. ഇതിനിടയിൽ തന്നെ ഗ്രീഷ്മയെ ബന്ധപ്പെട്ടുവെങ്കിലും വാർത്തകളിൽ വരുന്നത് സത്യമല്ലന്ന് വാദിക്കാനാണ് അവൾ ശ്രമിച്ചത്.

അതോടൊപ്പം തന്നെ ഒരു ബന്ധവും ഉണ്ടായിട്ടില്ല. അതോടെ ആ അദ്ധ്യായം അടഞ്ഞു. ഗ്രീഷ്മ ഷാരോണുമായി തൃപ്പരിപ്പിൽ പോയ ദിവസവും സൈനികനെ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇടയ്ക്ക് ലീവിന് വന്നപ്പോൾ പുറത്ത് വെച്ച് നേരിൽ കണ്ടിരുന്നതായും സൈനികൻ പറയുണ്ടായി.

വിവാഹം നടത്താൻ താല്പര്യമില്ലാത്തതിനാൽ തന്നെ ഗ്രീഷ്മയുമായുള്ള വിവാഹബന്ധത്തിൽ നിന്നും പിന്മാറുന്നതായി ബന്ധുവഴി തന്നെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് മറ്റ് വിവാഹാലോചനകൾ തുടങ്ങിയെന്നും ഉടൻ വിവാഹം ഉണ്ടാകുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോടു സൈനികൻ വെളിപ്പെടുത്തുകയുണ്ടായി. ഷാരോണിനെ അറിയില്ലെന്ന് മാത്രമല്ല ഇവർ തമ്മിലെ അടുപ്പവും സൈനികൻ അറിഞ്ഞിരുന്നില്ലന്ന് അന്വേഷണ സംഘത്തിന് മനസിലായിട്ടുണ്ട്. വിശദമായ മൊഴി നൽകിയ ശേഷം നാഗർ കോവിലിലേയ്ക്ക് മടങ്ങിയ സൈനികൻ രണ്ടു ദിവസത്തിനകം ജോലിസ്ഥലത്തേക്ക് മടങ്ങി പോകുകയും ചെയ്യും.

അതേസമയം ഗ്രീഷ്മയെ തെളിവെടുപ്പിന്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ച് സംഘം തമിഴ്‌നാട്ടിൽ എത്തിച്ച വാർത്ത പുറത്തു വന്നപ്പോഴാണ് ഇവർ തൃപ്പരപ്പിൽ താമസിച്ച വിവരം പോലും സൈനികൻ അറിയുന്നത്. ഷാരോൺ രാജിനെ കൊണ്ട് താലികെട്ടിച്ച ശേഷം ഹണിമൂണിന് തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റിലിൽ ഇരുവരും എത്തുകയുണ്ടായി. ജൂണിലാണ് ഇവിടെ ഇവർ ആദ്യം എത്തിയത്. അന്ന് ഒരു പകൽ ചെലവഴിച്ച് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങിയെന്ന വിവരവും ജമ്മുവിൽ ഇരുന്ന് മലയാളം ന്യൂസ് ചാനലുകൾ കണ്ടപ്പോഴാണ് സൈനികൻ അറിയുന്നത്.

ഒരു അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള ഇവിടെ ജൂലൈ മാസത്തിലും ഷാരോണമായി ചേർന്ന് റൂം എടുത്തതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറയുകയുണ്ടായി. അന്ന് രണ്ട് ദിവസമാണ് താമസിച്ചിരുന്നത്. ഭാര്യ ഭർത്താക്കന്മാരെ പോലെ എത്തിയതിനാൽ മറ്റു സംശയങ്ങൾ തോന്നിയില്ലെന്നും ഹോട്ടൽ ജീവനക്കാരും മൊഴി നൽകിയിരുന്നു.


തമിഴ്‌നാട്ടിലെ നെയ്യൂരിൽ കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഗ്രീഷ്മ മൊഴി നൽകിയിരുന്നു. 50 ഡോളോ ഗുളികകൾ പൊടിച്ച് മാങ്ങാജ്യൂസിൽ കലർത്തിയായിരുന്നു വധശ്രമം. എന്നാൽ ഷാരോൺ ഈ കെണിയിൽ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു എന്നാണ് ഗ്രീഷ്മ മൊഴി നൽകിയത്. നാഗർകോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാതെ വന്നതോടെയാണ് വധിക്കാൻ ഗ്രീഷ്മ ശ്രമം തുടങ്ങിയത്. . നെയ്യൂർ ക്രിസ്റ്റ്യൻ കോളേജിൽ വച്ചായിരുന്നു ആദ്യ വധശ്രമം. കടയിൽ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയിൽ 50 ഡോളോ ഗുളികകൾ പൊടിച്ച് കലർത്തി ഷാരോണിന് കുടിക്കാൻ നൽകി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞതുകൊണ്ടാണ് ഷാരോൺ രക്ഷപ്പെട്ടത്.

ക്രിസ്റ്റ്യൻ കോളേജിനോട് ചേർന്നുള്ള ആശുപത്രിയിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസ് നൽകിയത്. ആശുപത്രിയിലും കോളേജിലും ഗ്രീഷ്മ ജ്യൂസ് വാങ്ങിയ കടയിലും അടക്കം അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കുഴിത്തുറ പഴയ പാലത്തിൽ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലർത്തിയ മാങ്ങാ ജ്യൂസ് നൽകി വധിക്കാൻ ശ്രമമുണ്ടായി. . ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകി ഷാരോണിനെ വകവരുത്തിയത്.

രാമവർമ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും പൊലീസ് ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. പാറശാല പൊലീസിന് കേസിൽ ആദ്യഘട്ടത്തിൽ ഗുരുതര വീഴ്ച പറ്റിയിരുന്നു. ഷാരോൺ കഴിച്ച കാഷായത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചിട്ടും, ഇത് കണക്കിലെടുക്കാതെ പെൺകുട്ടിയുടെ മൊഴി മാത്രം വിശ്വസിച്ച്, അന്വേഷണത്തിന്റെ തുടക്കത്തിലേ പൊലീസ് ഉഴപ്പി. പൊലീസിന്റെ വീഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടി പറയാൻ എഡിജിപി തന്നെ പാടുപെട്ടത് മാധ്യമങ്ങൾ കണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends